നാണയം
======
എന്‍ മിഴികള്‍ പെയ്യു-
മ്പോള്‍ ,നീ കൂടെ പെയ്യു-
വതെന്തിന് രാമഴപെണ്ണെ?
ചേര്‍ത്തണച്ചു മൂര്‍ദ്ധാവി-
ലുമ്മ നല്കുവാനിനി ആരു-
മില്ലെന്നതെന്‍ മൌന ദുഃഖം.
മിഴിയിറുക്കിയടച്ചു ,ഞെളി -
പിരിഞ്ഞു കരഞ്ഞപ്പോഴൊ -
ക്കയും ,അമ്മിഞ്ഞ കുടിപ്പി -
ച്ചുണ്ണി വയറുനിറപ്പിച്ച് ,
പാല്‍ പുഞ്ചിരി വിരിയിച്ച
അമ്മ തന്‍ വാത്സല്യം ,
കാര്‍ന്നു തിന്നുന്ന ആമയം .
കരിപിടിക്കുന്നതു നിന്‍
കരങ്ങളിലല്ല ,കരളി -
ലാണെന്നു തിരിച്ചറിഞ്ഞിടുക
നീയെന്‍ പ്രിയ സഖി.
നാളെ തന്‍ നേരായി ,
നന്മ തന്‍ ചെറുതിരി -
നാളമായി മാറുക ,നിങ്ങളീ
വസുധയിലെന്‍ മക്കളേ .
ഊര്‍ദ്ധന്‍ വലിക്കും നിമിഷം
വരേയ്ക്കും ,ഉണ്മയില്‍ നിറ -
സുകൃതമായി ,നിത്യാനിത്യ
ബോധം,പീലി നിവര്‍ത്തിയാടിടട്ടെ.
ചേമ്പിലയിലയൊരു ജലകണിക
പോലെയെന്‍ ഉള്ളം ,കള്ളങ്ങളില്‍-
കലികാല കാപട്യ കണ്മഷ-
ങ്ങളില്‍,കലരാതിരിക്കട്ടെ ..
അപരന്റെ ദുരിതപര്‍വങ്ങളി-
ലെന്‍ ഇടനെഞ്ച് നീറിടട്ടെ.
സ്വാര്‍ത്ഥനാകട്ടെ ഞാന്‍ ആത്മാ-
വുണങ്ങുന്ന,മമ ജീവ ദുഖങ്ങളില്‍.
നിവൃത്തി നേടട്ടെ ,ആത്മ-
ഹര്‍ഷങ്ങളോടിനി,മുക്തി തന്‍
ശാന്തിപഥങ്ങള്‍ തന്നിലൂടെ...
======
എന്‍ മിഴികള്‍ പെയ്യു-
മ്പോള്‍ ,നീ കൂടെ പെയ്യു-
വതെന്തിന് രാമഴപെണ്ണെ?
ചേര്‍ത്തണച്ചു മൂര്‍ദ്ധാവി-
ലുമ്മ നല്കുവാനിനി ആരു-
മില്ലെന്നതെന്‍ മൌന ദുഃഖം.
മിഴിയിറുക്കിയടച്ചു ,ഞെളി -
പിരിഞ്ഞു കരഞ്ഞപ്പോഴൊ -
ക്കയും ,അമ്മിഞ്ഞ കുടിപ്പി -
ച്ചുണ്ണി വയറുനിറപ്പിച്ച് ,
പാല്‍ പുഞ്ചിരി വിരിയിച്ച
അമ്മ തന്‍ വാത്സല്യം ,
കാര്‍ന്നു തിന്നുന്ന ആമയം .
കരിപിടിക്കുന്നതു നിന്‍
കരങ്ങളിലല്ല ,കരളി -
ലാണെന്നു തിരിച്ചറിഞ്ഞിടുക
നീയെന്‍ പ്രിയ സഖി.
നാളെ തന്‍ നേരായി ,
നന്മ തന്‍ ചെറുതിരി -
നാളമായി മാറുക ,നിങ്ങളീ
വസുധയിലെന്‍ മക്കളേ .
ഊര്‍ദ്ധന്‍ വലിക്കും നിമിഷം
വരേയ്ക്കും ,ഉണ്മയില്‍ നിറ -
സുകൃതമായി ,നിത്യാനിത്യ
ബോധം,പീലി നിവര്‍ത്തിയാടിടട്ടെ.
ചേമ്പിലയിലയൊരു ജലകണിക
പോലെയെന്‍ ഉള്ളം ,കള്ളങ്ങളില്‍-
കലികാല കാപട്യ കണ്മഷ-
ങ്ങളില്‍,കലരാതിരിക്കട്ടെ ..
അപരന്റെ ദുരിതപര്‍വങ്ങളി-
ലെന്‍ ഇടനെഞ്ച് നീറിടട്ടെ.
സ്വാര്‍ത്ഥനാകട്ടെ ഞാന്‍ ആത്മാ-
വുണങ്ങുന്ന,മമ ജീവ ദുഖങ്ങളില്‍.
നിവൃത്തി നേടട്ടെ ,ആത്മ-
ഹര്‍ഷങ്ങളോടിനി,മുക്തി തന്‍
ശാന്തിപഥങ്ങള്‍ തന്നിലൂടെ...
No comments:
Post a Comment