========
കിളി ചിലയ്കുംപോല്‍
നീര്‍ത്തുള്ളിയുതിരും പോല്‍
നീ ചിരിക്കുവതെന്‍ മനസ്സില്‍
നിറചന്ദ്രനുദിക്കുമ്പൊല്‍
(കിളി )
നിശാഗന്ധികള്‍ നീളെ വിരിഞ്ഞ
നിലാവില്ല നിശീഥനിയില്‍
നാമൊത്തുചേര്‍ന്നു നൃത്തം വെച്ചു
മണ്‍ചെരാതുകള്‍ കൊളുത്തിവെച്ചു
(കിളി)
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു
ഒരു നൂറുകിനാക്കളു കണ്ടു
പൂത്തു വിരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മഴവില്ലിന്‍ നിറം പകര്‍ന്നു
(കിളി)
കണ്ട് കണ്ട് കൊതിതീരും മുന്‍പേ
കാറ്റ് വന്നു തിരി കെടുത്തി