കവി
===
കവിത
ദര്‍പ്പണം മാത്രമല്ല
ദര്‍ശനവുമാകണം
കവിത
മഴമാത്രമല്ല
ജലവുമാകണം
കവിത
നേര്‍ക്കഴ്ചകള്‍ മാത്രമല്ല
അകകാഴ്ച്ചകളുമാകണം
കവിത
പുഴമാത്രമല്ല
ഒഴുക്കുമാകണം
കവിത
പ്രാര്‍ത്ഥനമാത്രമല്ല
പ്രസാദവുമാകണം
കവിത
പ്രണയവും വിരഹവും മാത്രമല്ല
മാനസാന്തരങ്ങളുമാകണം
കവിത
ഗൃഹാതുരത്വം മാത്രമല്ല
സ്വപ്നങ്ങളുമാകണം
മനുജനും
മരുഭൂമിയും
മലകളും
മരങ്ങളും മാത്രമല്ല
കവിത
കവിത എല്ലാമാണ്
എല്ലാം കവിതയും
കവിയോ ....?
കവിതയാകണം