ചാരക്കണ്ണ്
***************
കിടപ്പറയിലെ
കലണ്ടറിന്റെ
കോണില്‍
ഒളിച്ചിരിക്കുന്ന
മൂന്നാം കണ്ണ്
ഇന്നാണെന്റെ
കാഴ്ചയില്‍ പെട്ടത് .
അടിയുടിപ്പിന്റെ
ആന്തരാര്‍ത്ഥങ്ങള്‍
പോലും തുരന്നെടുക്കുന്ന
ത്തിന്റെ നിരീക്ഷണ-
ത്തിലായിരുന്നല്ലോ
ദൈവമേ ,എന്റെ
സ്വകാര്യതകള്‍
കൃഷ്ണമണിയുടെ
പകര്‍പ്പും ,
വിരലിന്റെ
അടയാളവും
നേരത്തേ
ഒപ്പിയെടുത്തിരുന്നല്ലോ ,
മസ്തിഷ്കം
ചികഞ്ഞു ചികഞ്ഞു
ഓര്‍മ്മകളില്‍ നിന്നോടി-
യൊളിച്ചത് വരെ
ചുരണ്ടിയെടുതിരുന്നല്ലോ
എല്ലാ മേല്‍വിലാസങ്ങളും
കൈ പുസ്തകത്തില്‍
കുറിച്ചെടുത്തിരുന്നല്ലോ
എങ്കിലും ........
ഒരു ക്യാമറാ കണ്ണും
കാണാത്ത,
ഒരു ചുഴിഞ്ഞ ചോദ്യത്തിനും
വളചെടുക്കാനാവാത്ത ,
ഒരു കവിത ഞാനെന്റെ
മനസ്സിന്റെ
മറുപകുതിയില്‍
സൂക്ഷിച്ചുവെച്ചിട്ടുണ്ട് ....
കണ്ണടയുന്ന വരെ
എന്റെ സ്വന്തമെന്ന് ..
എന്റെ സത്വമെന്ന് ..
എന്റെ സ്വകാര്യമെന്ന്
പറയാന്‍ ...........
***************
കിടപ്പറയിലെ
കലണ്ടറിന്റെ
കോണില്‍
ഒളിച്ചിരിക്കുന്ന
മൂന്നാം കണ്ണ്
ഇന്നാണെന്റെ
കാഴ്ചയില്‍ പെട്ടത് .
അടിയുടിപ്പിന്റെ
ആന്തരാര്‍ത്ഥങ്ങള്‍
പോലും തുരന്നെടുക്കുന്ന
ത്തിന്റെ നിരീക്ഷണ-
ത്തിലായിരുന്നല്ലോ
ദൈവമേ ,എന്റെ
സ്വകാര്യതകള്‍
കൃഷ്ണമണിയുടെ
പകര്‍പ്പും ,
വിരലിന്റെ
അടയാളവും
നേരത്തേ
ഒപ്പിയെടുത്തിരുന്നല്ലോ ,
മസ്തിഷ്കം
ചികഞ്ഞു ചികഞ്ഞു
ഓര്‍മ്മകളില്‍ നിന്നോടി-
യൊളിച്ചത് വരെ
ചുരണ്ടിയെടുതിരുന്നല്ലോ
എല്ലാ മേല്‍വിലാസങ്ങളും
കൈ പുസ്തകത്തില്‍
കുറിച്ചെടുത്തിരുന്നല്ലോ
എങ്കിലും ........
ഒരു ക്യാമറാ കണ്ണും
കാണാത്ത,
ഒരു ചുഴിഞ്ഞ ചോദ്യത്തിനും
വളചെടുക്കാനാവാത്ത ,
ഒരു കവിത ഞാനെന്റെ
മനസ്സിന്റെ
മറുപകുതിയില്‍
സൂക്ഷിച്ചുവെച്ചിട്ടുണ്ട് ....
കണ്ണടയുന്ന വരെ
എന്റെ സ്വന്തമെന്ന് ..
എന്റെ സത്വമെന്ന് ..
എന്റെ സ്വകാര്യമെന്ന്
പറയാന്‍ ...........