സൗത്ത് ബംഗാള്‍
===============
ഭക്ഷണശാലയിലെ
ഊണുമേശയുടെ മുമ്പിലിരുന്ന്‍
ഭാഷ അറിയാതെ പരുങ്ങി
'ഒരു തവി ചോറൂടെ വേണം'.
ആലപ്പുഴയിലെ മൂന്നും
കൂടുന്ന കവലയില്‍,
ഇരുണ്ടു കൂടിയ ഒരു
സന്ധ്യയ്ക്ക്,വഴിചോദി-
ച്ചപ്പോള്‍ വ്യക്തമല്ലാത്ത
ഭാഷയില്‍ പതിഞ്ഞ
മൂക്കുകാരന്‍ കൈമലര്‍ത്തി.
ഒത്തിരി കൊതിച്ചി-
ട്ടോടുവിലൊരു വീടു
പണിതപ്പോള്‍,
ഉള്ളിലെ സ്വപ്‌നങ്ങള്‍
മേസ്തിരിയോട് വിവരി-
ക്കാന്‍ കഴിയാതെ വിങ്ങി .
പച്ചചോറില്‍ പച്ചമുളക്
കുഴച്ച് കഴിക്കുന്ന,
വിറങ്ങലിച്ച നിസ്സംഗ-
മുഖങ്ങളെ ,കഥകളിലെ
ഭൂതങ്ങളെ കാണും
പോലെ,കുട്ടികള്‍
ഭീതിയോടെയാണ്
നോക്കുന്നത്.
അതിരാവിലെ ,ടൌണിലെ
ലേലം വിളിക്കള്‍ക്കൊടുവില്‍,
വീതം വെച്ചൊരു
ബംഗാളിയെ എനിക്കും കിട്ടി,
കവിത പകര്‍ത്തിയെഴുതാന്‍.....
===============
ഭക്ഷണശാലയിലെ
ഊണുമേശയുടെ മുമ്പിലിരുന്ന്‍
ഭാഷ അറിയാതെ പരുങ്ങി
'ഒരു തവി ചോറൂടെ വേണം'.
ആലപ്പുഴയിലെ മൂന്നും
കൂടുന്ന കവലയില്‍,
ഇരുണ്ടു കൂടിയ ഒരു
സന്ധ്യയ്ക്ക്,വഴിചോദി-
ച്ചപ്പോള്‍ വ്യക്തമല്ലാത്ത
ഭാഷയില്‍ പതിഞ്ഞ
മൂക്കുകാരന്‍ കൈമലര്‍ത്തി.
ഒത്തിരി കൊതിച്ചി-
ട്ടോടുവിലൊരു വീടു
പണിതപ്പോള്‍,
ഉള്ളിലെ സ്വപ്‌നങ്ങള്‍
മേസ്തിരിയോട് വിവരി-
ക്കാന്‍ കഴിയാതെ വിങ്ങി .
പച്ചചോറില്‍ പച്ചമുളക്
കുഴച്ച് കഴിക്കുന്ന,
വിറങ്ങലിച്ച നിസ്സംഗ-
മുഖങ്ങളെ ,കഥകളിലെ
ഭൂതങ്ങളെ കാണും
പോലെ,കുട്ടികള്‍
ഭീതിയോടെയാണ്
നോക്കുന്നത്.
അതിരാവിലെ ,ടൌണിലെ
ലേലം വിളിക്കള്‍ക്കൊടുവില്‍,
വീതം വെച്ചൊരു
ബംഗാളിയെ എനിക്കും കിട്ടി,
കവിത പകര്‍ത്തിയെഴുതാന്‍.....