Friday, February 15, 2013

ഭാരതമല്ല ............ ഇന്ത്യ

ഭാരതമല്ല ............ ഇന്ത്യ 
====================

ആധാരം വില്‍ക്കേണ്ടി 
വരുമ്മെന്നു പേടിപ്പിച്ച്ചെടുപ്പിച്ച 
' ആധാര്‍ ' ലെ ചിത്രം 
കണ്ടു മക്കള്‍ പേടിച്ചു കരഞ്ഞു 

കണ്ടു പരിചയിച്ച മുഖങ്ങള്‍ ..
കൂടപിറപ്പുകള്‍ ...
പ്രത്യയശാസ്ത്രം മാറിയപ്പോള്‍
കൊടുവാള്‍ എടുക്കുമ്മെന്നു 
സ്വപ്നത്തില്‍ പോലും കരുതിയില്ല 

നെല്‍കൃഷിയിനി വേണ്ട 
പൂത്ത കാശുതരുന്ന 
റബ്ബര്‍ ഉണ്ടല്ലോ 
മണ്ണിന്റെ നനവൂറ്റിഎടുത്തു 
പാല് തരുന്നവന്‍ 
കുറുക്കി കുടിക്കുകയോ 
പുഴുങ്ങി തിന്നുകയോ ചെയ്യാം 

അച്ച്ചനേം അമ്മയേയും 
'തണലില്‍ 'കൊണ്ടാക്കിയേക്കാം 
മിണ്ടാനും പറയാനും അവിടെ 
ആളുണ്ടാകുമല്ലോ 

മക്കള്‍  കടിച്ചാല്‍ 
പൊട്ടാത്ത  ഇംഗ്ലീഷ് 
 പറയുന്നതു കേട്ടു 
കോരിത്തരിച്ചുപോയി 
മാതൃഭാഷ അറിയാത്തതാണ് 
സ്റ്റാറ്റസിനു കേമം 
ഗൃഹാതുരത്തം ...മണ്ണാംകട്ട 

വിമാനത്താവളം വന്നാല്‍ 
എല്ലാവരും രക്ഷപെട്ടു 
പൈതൃകവും 
സംസ്കാരവും 
മണ്ണിട്ടുമൂടാമല്ലോ?

ഉണങ്ങിയ മരച്ചില്ലകളും 
വരണ്ടു  കീറിയ മണ്ണും 
മണലൂറ്റി  കൊന്ന പുഴയേയും 
വിദേശിയര്‍ക്കായി 
നമക്കൊരുക്കി വെയ്ക്കാം 

ഉദാരവത്കരണം 
ഉടുതുണിയില്‍ വന്നപ്പോള്‍ 
സ്വാതന്ത്ര്യം 
അസഭ്യ ചാനലുകളായി 
കംപ്യുട്ടര്‍ വലകളായി 
പടര്‍ന്നു പിടിക്കുമ്പോള്‍ 
സിരകളില്‍ അബോധത്തിന്റെ 
'സുര ' നുരഞ്ഞൊഴുകുമ്പൊള്‍ 
തെരുവുകളില്‍ 
വീടറകളില്‍ 
അണപൊട്ടിയ ആണത്തം 
പെണ്‍മാനം കശക്കിയെറിയുന്നു 

..പാപ്പരായി ...
വിറ്റുകാശാക്കാന്‍ 
പണയം വെയ്കാന്‍ 
ഇനി ഒന്നുമില്ല ..

ഒഴിഞ്ഞ കീശയുമായി ഇനി 
ഓച്ച്ഛാനിച്ചു നില്‍ക്കാം 

Friday, February 8, 2013

സ്മൃതി നാശം


സ്മൃതി നാശം 
-------------------

'പേര്  ' എന്താണെന്നാണോ  ചോദിച്ചത് ?

ചെവി കൂര്‍പ്പിച്ച് 
നര കയറിയ തലയില്‍ 
കൈയോടിച്ച്ചുകൊണ്ട് 
പറഞ്ഞു 

അതേ ...
പട്ടംപറത്തിയപ്പോള്‍ 
നൂലുപൊട്ടി പോയതാണ് 

അതോ ....
കപ്പമാവില്‍ കയറിയപ്പോള്‍ 
തോലുരഞ്ഞു പോയതാണോ ?

കണ്ണുപൊത്തി 
കളിച്ചപ്പോള്‍ കുറ്റി-  
കാട്ടിലെവിടയോ 
കയറി ഇരുന്നതാവാം 

അല്ല ..അല്ല...
കഞ്ഞി കുടിച്ചു കഴിഞ്ഞു 
പ്ളാവിലയ്ക്കൊപ്പം 
അറിയാതെ 
എറിഞ്ഞു കളഞ്ഞതാവണം 

അറിയാം ...അറിയാഞ്ഞിട്ടല്ല 

പക്ഷേ ...
അക്ഷരങ്ങളുടെ വിടവുകളിലോ 
പുതിയ ഓര്‍മ്മകളിലോ 
അവന്‍ ഒളിച്ചു കളിക്കുകയാണ്  

ശിവം


ശിവം 
-------------
നമ്മളൊക്കെ ശവങ്ങളാണ് 
രണ്ടുകണ്ണ് മാത്രമുള്ള ശവങ്ങള്‍ 
തുറക്കാത്ത മൂന്നാംകണ്ണ് 
വിസ്മൃതിയിലോളിപ്പിച്ചുവേച്ച്ച്ച് 
കാഴ്ചയുടെ മിഥ്യയില്‍ 
കാല്പനികതയുടെ കിനാവുകണ്ട് 
ജന്മങ്ങളുടെ ജഡതയില്‍ 
ജീവിക്കാതെ മരിക്കുന്ന ശവങ്ങള്‍ .
ശൃംഗാടകത്ത്തിലെ ഉറഞ്ഞശക്തിയായി
നിമീലിത ബോധമായി 
സമഷ്ടി ദര്‍ശനമായി 
ആ നീലോല്പല മിഴികള്‍ തുറന്നാല്‍ 
പിന്നെ ,
ഊര്‍ജ്ജത്തിന്റെ ഉന്മത്തനൃത്തമായി 
ജീവസ്പന്ദനങ്ങളില്‍ ഡമരുതാളമായി 
ശവത്തില്‍നിന്നു ശിവനായി ഉണരുകയാ

മൂര്‍ച്ച്ഛ


മൂര്‍ച്ച്ഛ 
------------------
ശൗചമുറിയിലെ പാത്രത്തിലേക്ക് 
വീഴുന്ന -മഴയുടെ ശബ്ദതനിമ
യാര്‍ന്ന - ആദിമ ജലനിനവുകളുമായണു 
ഞാനെന്നുമെന്‍ 
ധ്യാനഭൂമികയിലേക്ക് കടക്കുന്നത്‌ 

ജലസംഭവനില്‍ നിന്നും 
കലിയിലേക്കുള്ള ദശാവതര 
യാത്രാസ്മരണകളെന്നില്‍ ചിറകടിച്ച്ചുയരും 

വിമലീകരണത്തിനു ശേഷമുള്ള 
പവിത്രമായ വിശ്രാന്തി 
കെട്ടുപാടുകളും ഭാരവും 
കടവിറങ്ങിയ നിര്‍മമത്വം 
ആത്മസംവാദങ്ങളും സംവേദനങ്ങളും 

സഹസ്രാരം ഭേദിച്ച് 
പ്രാണനൊരു കിളിയായി 
പറന്നു പോകുമ്പോഴും
മഹാമൗന ശാന്തിയില്‍ 
മന്ദസ്മിത ചൊടികളുമായി 
തഥാഗതനായി 
കാര്‍വര്‍ണ്ണനായി 
ഞാന്‍ മാറുമ്മെന്ന 
സുഖ മൂര്‍ച്ച്ഛയില്‍ 
ഒരു പ്രഭാതം കൂടി 
'
സുപ്രഭാതം '

മരണം

മരണം 
-----------------------
വാസന്ത ഋതു വീണയില്‍ 
ശാരിക വിരല്‍ മീട്ടിടുമ്പോള്‍ 
വാല്മീകങ്ങളു ടഞ്ഞു പൊന്‍ 
ശലഭജാലങ്ങള്‍ വാഴ്വിന്‍ 
ആനന്ദമകരന്ദം നുകര്‍ന്നിടുമ്പോള്‍ 
ഹാ! ഹൃദയപുഷ്പമേ നിന്‍
സൗഗന്ധിക പ്രണയസ്മൃതി 
കളെന്‍ നാസാദലങ്ങളില്‍ 
പൂമഴയായി പെയ്തിറങ്ങുന്നു 

ഒരുപിടി വിങ്ങലായി കാലമെന്‍ 
കൈകുമ്പിളില്‍ പുണ്യാഹം 
തളിച്ചിടുമ്പോള്‍ നിയതിതന്‍ 
സുഖദുഃഖ ചതുരംഗകളങ്ങളില്‍ 
ഒരു കാലാളായി -കാവലാളായി 
ഊഴമറിഞ്ഞിനി ഞാനെത്ര നാള്‍ 

മിഴികളിലോരായിരം നിന്‍ 
നിനവുകളുമായി വിടചോല്ലുന്നു 
ഞാന്‍ , പ്രിയേ വസുധേ 
നീ തന്നോരാര്‍ദ്ര നിമിഷങ്ങള്‍ 
തന്‍ അപാരനിര്‍വൃതിയില്‍ .

നാമ: കിം


നാമ: കിം
------------------------
1
നിലാവത്ത് നിലവിളിച്ച്ചുകൊണ്ട് 
ഓടിപ്പോയ പെണ്‍കുട്ടിയുടെ 
പേരറിയാമോ ? നീലാംബരി 
നീലിച്ച മനസ്സുകളുടെ നികൃഷ് ടതയില്‍
അംബരം(വസ്ത്രവും ആകാശവും)നഷ്ടപെട്ടവള്‍ 
2
കടല്‍ത്തീരത്തു കടന്നുപോയ 
കാലത്തിന്റെ കാറ്റ് ഏറ്റിരിക്കുമ്പോള്‍ 
കൈ നഷ്ടപ്പെട്ട ആണ്‍കുട്ടിയുടെ 
പേരറിയാമോ ? സുഭഗന്‍ 
സൌഭാഗ്യങ്ങളുടെ കൊവേണിയിലൂടെ 
കൈപിടിച്ചുയരങ്ങളിലേക്ക് 
ചേക്കേറുവാന്‍ വെമ്പുന്നവന്‍ 
3
ഹാലൊജന്‍ വിളക്കുകളുടെ 
പ്രകാശപ്രളയത്തില്‍ ചൂതാടി 
കൊണ്ടിരിക്കെ കണ്ണുകള്‍ 
നഷ്ടപ്പെട്ടവന്റെ 
പേരറിയാമോ ? പദ്മലോചനന്‍ 
കാഴ്ചയുടെ മിഥ്യയില്‍ 
സുഖിച്ചു പുളഞ്ഞു കളിക്കവേ 
താമരയിതളിന്റെ അലിപ്ത 
തത്ത്വങ്ങള്‍ മറന്നുകളഞ്ഞവന്‍ 
4
പേരിന്റെ പൊരുളുകള്‍ 
തിരഞ്ഞു നടന്ന 
'
അനാമികയ്ക്ക് '
ബൗദ്ധികതയ്ക്കപ്പുറം തെളിഞ്ഞതോ 
നാമരൂപങ്ങളുടെ വിഭ്രമങ്ങള്‍ക്കതീതമായ 
'
പുരുഷദര്‍ശനം *'

(
പുരേ ശയതി ഇതി പുരുഷ: =ആത്മാവ്