തിരിച്ചറിവുകള്‍
---------------------
( കണ്ണ് കാഴ്ചകള്‍ കാണാനാണ്
വിണ്ണിലെ ആദിത്യനേയും
മണ്ണിലെ പുഴുവിനെയും
കാണുന്നതു കണ്ണുകളിലൂടെയാണ്
പരിണാമത്തിന്റെ സന്ധികളില്‍
കണ്ണ് ഉണ്ടാവണമെന്ന തോന്നല്‍
എവിടെ നിന്ന് ഉളവായി ?
പുറത്തു കാഴ്ചകള്‍ ഉണ്ടന്ന്
ആര്‍ക്കു മനസ്സിലായി?
ആ കാഴ്ചകള്‍ മുന്‍പേ
കണ്ടത് ആരാണു ?
ഉള്ളിലിരിക്കുന്നവനൊ
അതോ
പുറത്തിരിക്കുന്നവനോ ?
അകത്തിരുന്നവന് ബഹ്യബോധം
എങ്ങനെ ഉണ്ടായി?
പുറത്തിരുന്നവന്‍ അകത്തെ
ജൈവ രസതന്ത്ര പ്രക്രിയകളെ
എങ്ങനെ സ്വാധീനിച്ചു ?
എന്റെയി ചോദ്യങ്ങള്‍
എന്നെ ശരിക്കും വലച്ചു
അറിവിന്റെ വാതായനങ്ങള്‍
ഓരോന്നു തുറക്കുമ്പൊഴും
ശാസ്ത്രത്തിന്റെ സൂക്ഷ്മ -
ദര്‍ശിനിയിലൂടെ സാധ്യതകളുടെ
സാമാന്യതകള്‍ മാത്രമേ കണ്ടുള്ളൂ
സാധ്യതകളുടെ സന്ദിഗ് ധകള്‍ക്കപ്പുറം
സത്യത്തിന്റെ,പൂര്‍ണ ബോധത്തിന്റെ
അസന്ദിഗ് ധ വചസ്സുകള്‍
തേടിയുള്ള യാത്ര
ഒടുവില്‍ ബൃഹദാരണ്യകതിന്റെ
ഉള്‍തടങ്ങളില്‍ , ആപ്ത ലിഖിതങ്ങളില്‍
പ്രജാപതിയുടെ തിരിച്ചറിവുകളില്‍
ഞാന്‍ ഒടുങ്ങി -ധ്യാനത്തിന്റെ
നിര്‍വൃതി ....അഹം ബ്രഹ്മാസ്മി )
1
കടലിരമ്പുന്ന തീരങ്ങളില്‍
മണല്‍ തരിയായി കിടന്നപോള്‍
കരുതി ഞാന്‍
കൊഴിഞ്ഞു വീണടിഞ്ഞ
നിമിഷങ്ങളുടെ ചക്രപാടുകള്‍
സൂക്ഷിക്കുന്ന ശൂദ്രനെന്നു
മരമായി ജനിച്ചപ്പോള്‍
വേരിന്റെ യാത്രകളിലൂടെ
മനസ്സിലായി മണ്ണു
ദൈവമാണെന്ന്
-അസതോമ സദ്ഗമയ -
2
ഇരുട്ട് വന്നത് നന്നായി
ആരും എന്നെ തിരിച്ചറിയില്ലലോ ?
അഹംകാരമില്ലാതെ
അലങ്കാരമില്ലതെ
ഇനി പച്ചയായി എനിക്ക് നടക്കാമല്ലോ
ചിന്തകളിലെ ചിതല്‍പുറ്റുകള്‍
തൂത്തെറിഞ്ഞു .........
ഓര്‍മകളുടെ മാറാപ്പിലേക്കിനി
ഒളിഞ്ഞു നോക്കാതെ
ഭാവിയുടെ ദൂരദര്‍ശിനിയിലൂടെ
ചക്രവാളത്തിന്റെ അതിരുക
ളിലെക്കിനി നോക്കാതെ
സ്വാതന്ത്ര്യത്തിന്റെ അനന്ത
വിഹായസ്സില്‍ എനിക്ക്
ഭാരമില്ലാതിനി പറക്കാം
എന്നിലേക്കിനി ഞാനായി
ചുരുങ്ങി ...ഞാന്‍ ഉള്‍കൊള്ളുന്ന
സമസ്ത പ്രപഞ്ചത്തോളം വികസിച്ചു
സമ്യക് ബോധത്തോടെ
ശുദ്ധബുദ്ധിയോടെ ...
അറിവിന്റെ ആയിരം
സൂര്യപ്രകാശത്തിലെക്കു
-തമസ്സൊര്‍മാ ജ്യോതിര്‍ഗമയ -
3
ശരിക്കും തണുത്തുറഞ്ഞപ്പോഴാണ്
മനസ്സിലായത്
ശരീരത്തില്‍ നിന്നും
ധനഞ്ജയനും1 പറന്നു പോയന്നു
അങ്ങനെ നിശ്വാസത്തിന്റെ
നേരിയ ചൂടുപോലും നഷ്ടപ്പെട്ടു
ഉറഞ്ഞ രക്തത്തില്‍
ഓജസ്സ് മരച്ചുകിടന്നു
അഹംകാരത്തിന്റെ ലഹരിയില്‍
പുളഞ്ഞു നടന്ന ബുദ്ധിയും ഓര്‍മ്മയായി
ചിന്തകളെ കാശിക്കയച്ചു
കോശങ്ങളെ ചങ്ങലക്കിട്ടു
ഭൂതങ്ങള്‍ അഞ്ചിനേയും
അഴിച്ചു വിട്ട്
ഒന്‍പതു വാതിലുകളും പൂട്ടി
അവന്‍ പടിയിറങ്ങി
പുതിയ കുപ്പായങ്ങള്‍
ഒന്നും ഇടാതെ
അമൃത സരയുവിലെക്ക്
മഹാസാഗരത്തിലേക്ക്
-മൃത്യോര്‍മാ അമൃതംഗമയ -
[1.ധനന്ജയന്‍ -അവസാനത്തെ പ്രാണന്‍ ]
---------------------
( കണ്ണ് കാഴ്ചകള്‍ കാണാനാണ്
വിണ്ണിലെ ആദിത്യനേയും
മണ്ണിലെ പുഴുവിനെയും
കാണുന്നതു കണ്ണുകളിലൂടെയാണ്
പരിണാമത്തിന്റെ സന്ധികളില്‍
കണ്ണ് ഉണ്ടാവണമെന്ന തോന്നല്‍
എവിടെ നിന്ന് ഉളവായി ?
പുറത്തു കാഴ്ചകള്‍ ഉണ്ടന്ന്
ആര്‍ക്കു മനസ്സിലായി?
ആ കാഴ്ചകള്‍ മുന്‍പേ
കണ്ടത് ആരാണു ?
ഉള്ളിലിരിക്കുന്നവനൊ
അതോ
പുറത്തിരിക്കുന്നവനോ ?
അകത്തിരുന്നവന് ബഹ്യബോധം
എങ്ങനെ ഉണ്ടായി?
പുറത്തിരുന്നവന്‍ അകത്തെ
ജൈവ രസതന്ത്ര പ്രക്രിയകളെ
എങ്ങനെ സ്വാധീനിച്ചു ?
എന്റെയി ചോദ്യങ്ങള്‍
എന്നെ ശരിക്കും വലച്ചു
അറിവിന്റെ വാതായനങ്ങള്‍
ഓരോന്നു തുറക്കുമ്പൊഴും
ശാസ്ത്രത്തിന്റെ സൂക്ഷ്മ -
ദര്‍ശിനിയിലൂടെ സാധ്യതകളുടെ
സാമാന്യതകള്‍ മാത്രമേ കണ്ടുള്ളൂ
സാധ്യതകളുടെ സന്ദിഗ് ധകള്‍ക്കപ്പുറം
സത്യത്തിന്റെ,പൂര്‍ണ ബോധത്തിന്റെ
അസന്ദിഗ് ധ വചസ്സുകള്‍
തേടിയുള്ള യാത്ര
ഒടുവില്‍ ബൃഹദാരണ്യകതിന്റെ
ഉള്‍തടങ്ങളില്‍ , ആപ്ത ലിഖിതങ്ങളില്‍
പ്രജാപതിയുടെ തിരിച്ചറിവുകളില്‍
ഞാന്‍ ഒടുങ്ങി -ധ്യാനത്തിന്റെ
നിര്‍വൃതി ....അഹം ബ്രഹ്മാസ്മി )
1
കടലിരമ്പുന്ന തീരങ്ങളില്‍
മണല്‍ തരിയായി കിടന്നപോള്‍
കരുതി ഞാന്‍
കൊഴിഞ്ഞു വീണടിഞ്ഞ
നിമിഷങ്ങളുടെ ചക്രപാടുകള്‍
സൂക്ഷിക്കുന്ന ശൂദ്രനെന്നു
മരമായി ജനിച്ചപ്പോള്‍
വേരിന്റെ യാത്രകളിലൂടെ
മനസ്സിലായി മണ്ണു
ദൈവമാണെന്ന്
-അസതോമ സദ്ഗമയ -
2
ഇരുട്ട് വന്നത് നന്നായി
ആരും എന്നെ തിരിച്ചറിയില്ലലോ ?
അഹംകാരമില്ലാതെ
അലങ്കാരമില്ലതെ
ഇനി പച്ചയായി എനിക്ക് നടക്കാമല്ലോ
ചിന്തകളിലെ ചിതല്‍പുറ്റുകള്‍
തൂത്തെറിഞ്ഞു .........
ഓര്‍മകളുടെ മാറാപ്പിലേക്കിനി
ഒളിഞ്ഞു നോക്കാതെ
ഭാവിയുടെ ദൂരദര്‍ശിനിയിലൂടെ
ചക്രവാളത്തിന്റെ അതിരുക
ളിലെക്കിനി നോക്കാതെ
സ്വാതന്ത്ര്യത്തിന്റെ അനന്ത
വിഹായസ്സില്‍ എനിക്ക്
ഭാരമില്ലാതിനി പറക്കാം
എന്നിലേക്കിനി ഞാനായി
ചുരുങ്ങി ...ഞാന്‍ ഉള്‍കൊള്ളുന്ന
സമസ്ത പ്രപഞ്ചത്തോളം വികസിച്ചു
സമ്യക് ബോധത്തോടെ
ശുദ്ധബുദ്ധിയോടെ ...
അറിവിന്റെ ആയിരം
സൂര്യപ്രകാശത്തിലെക്കു
-തമസ്സൊര്‍മാ ജ്യോതിര്‍ഗമയ -
3
ശരിക്കും തണുത്തുറഞ്ഞപ്പോഴാണ്
മനസ്സിലായത്
ശരീരത്തില്‍ നിന്നും
ധനഞ്ജയനും1 പറന്നു പോയന്നു
അങ്ങനെ നിശ്വാസത്തിന്റെ
നേരിയ ചൂടുപോലും നഷ്ടപ്പെട്ടു
ഉറഞ്ഞ രക്തത്തില്‍
ഓജസ്സ് മരച്ചുകിടന്നു
അഹംകാരത്തിന്റെ ലഹരിയില്‍
പുളഞ്ഞു നടന്ന ബുദ്ധിയും ഓര്‍മ്മയായി
ചിന്തകളെ കാശിക്കയച്ചു
കോശങ്ങളെ ചങ്ങലക്കിട്ടു
ഭൂതങ്ങള്‍ അഞ്ചിനേയും
അഴിച്ചു വിട്ട്
ഒന്‍പതു വാതിലുകളും പൂട്ടി
അവന്‍ പടിയിറങ്ങി
പുതിയ കുപ്പായങ്ങള്‍
ഒന്നും ഇടാതെ
അമൃത സരയുവിലെക്ക്
മഹാസാഗരത്തിലേക്ക്
-മൃത്യോര്‍മാ അമൃതംഗമയ -
[1.ധനന്ജയന്‍ -അവസാനത്തെ പ്രാണന്‍ ]
No comments:
Post a Comment