Friday, February 8, 2013

ആകാശത്തിന്റെ നിറം


ആകാശത്തിന്റെ നിറം
---------------------------------------
ആകാശത്തിന്റെ നിറം 
എനിക്കെന്നും പച്ചയാണ്‌ 
'
പ്രത്യാശയുടെ നിറം ' 
പുത്തന്‍ മുളപ്പുക്കളുടെ നിറം 

ആകാശത്തിന്റെ നിറം 
എനിക്കെന്നും പച്ചയാണ്‌ 
കരിതേച്ച കണ്‍പീലികള്‍ 
ചേര്‍ത്തടക്കുമ്പോള്‍ 
കണ്‍പോളകള്‍ക്കുള്ളിലും 
പ്രശാന്തമായ മഹാഹരിതാഭ 
ഓരോ ഉദയവും അസ്തമനവും 
പച്ച നിറഞ്ഞ അനുഭൂതിയാണ് 
ദിക്കുകളിലെ ഒളിച്ചു കളി 

മനസ്സിന്റെ വസന്തവും 
ശിശിരവും വറുതിപിടിച്ച 
ഗ്രീഷ്മവും എനിക്കു 
പകര്‍ന്നു നല്കിയ നിറം
പച്ചയാണ്‌ 

ആകാശത്തിന്റെ നിറം 
എനിക്ക് പച്ചയാണ്‌ 
നിങ്ങള്‍ക്കോ ?

(
കടപ്പാട് :ആകാശത്തിന്റെ നിറം എന്ന സിനിമ 

No comments: