Friday, February 8, 2013

മുന്നറിവുകള്‍ ...മുന്നറിയിപ്പുകള്‍


മുന്നറിവുകള്‍ ...മുന്നറിയിപ്പുകള്‍ 
-------------------------------------------------------
ഇന്നലെ മരിക്കേണ്ടി-
യവനയിരുന്നു ഞാന്‍ 
എന്നാല്‍ എനിക്ക് പകരം 
ആഫ്രിക്കന്‍ വനന്തരങ്ങളി
ലെവിടെയോ ഒരു 
മണ്ണിര മരിച്ചു 

കഴിഞ്ഞാഴ്ച്ചയിലും ഇതു 
പോലെയൊന്നു സംഭവിച്ചു 
എന്റെ വളര്‍ത്തു കുരുവി കുഞ്ഞിന്റ്റെ 
ദുശ്ശ്യാഠ്യം പിടിച്ച ചിറകടി 
അമേരിക്കയിലെ തീരങ്ങ -
ലിലടിച്ചു തിമിര്‍ത്തു പെയ്തൊഴിഞ്ഞ 
ചുഴലികൊടുംകാറ്റായി .......

ചാരകാക്ക വാഴമേലിരുന്നു 
വിരുന്നുകാരന്‍ വരുമ്മെന്നു 
നീട്ടി പറഞ്ഞിട്ടും ഞാന്‍ 
വിശ്വസിച്ചില്ല ..
കയ്യില്‍ നിറയെ സന്തോഷ 
പൊതികളുമായി ഇന്നീ 
കവിത പടികയറി വന്നപ്പോള്‍ 
ശരിക്കും അന്ധാളിച്ചുപ്പോയി 

മരവിച്ചു മരച്ച 
'
മനം' കുളിര്‍പിക്കുവനൊരു 
മഴ വരുംമെന്നു കാറ്റ് തന്നെയാണ് 
മെയ്യില്‍ തഴുകി 
കാതില്‍ പറഞ്ഞത് 

തലയ്കുള്ളിലൂടെ കയറി 
യിറങ്ങിപോകുന്ന ഒരുകോടി
'
കൊച്ചു സന്ദേശങ്ങള്‍ക്കും'1 ,
ആരുടെയൊക്കയോ എന്തൊക്കയോ?
'
സംസരവീചികള്‍ '2ക്കുമിടയില്‍ 
തിരിച്ചറിയാന്‍ 
കഠിനതരമെങ്കിലും:-
കണ്ണടച്ചു ചെവിവട്ടം 
പിടിക്കുമ്പോള്‍ ഒരു 
തേനീച്ച മൊഴിയായി.....

മനസ്സടക്കി മൂക്കുവിടര്‍ത്തി 
ശ്വസിക്കുമ്പോള്‍ -പഴകി 
പതിഞ്ഞ ഗന്ധമായി .....

എല്ലാ സ്നേഹവും കൈ-
കളിലെക്കാവാഹിചു തഴുകി 
തലോടുമ്പോള്‍ 
ഊഷ്മള സ്പര്‍ശമായി 
മഹാസന്ദേശകാരെന്റെ 
തപാലുകള്‍ -വഴിതെറ്റാതെ 
മുറതെറ്റാതെ മൊഴിതെറ്റാതെ 
അണഞ്ഞിതെന്‍ സവിധെ 
മുന്നറിവുകളായി മുന്നറിയുപ്പുകളായി 

1-sms
2-
മൊബൈല്‍ സംഭാഷണങ്ങള്‍

No comments: