ദൈവസമ്മേളനം
===============
===============
ദൈവങ്ങളെല്ലാവരും
അടിയന്തിരമായി ഒത്തുകൂടി.
സമ്മേളന നഗരിയ്ക്ക്
'സൗഹാര്‍ദ്ദ നഗര്‍'
എന്നായിരുന്നു പേര്.
തങ്ങളുടെ പേരിലുള്ള
മതങ്ങളും, അവ
തമ്മിലുള്ള യുദ്ധങ്ങളും
ആയിരുന്നു അജണ്ട.
കൃത്യ സമയത്തു തന്നെ
ഈശ്വര പ്രാര്‍ത്ഥനയോടെ
യോഗം തുടങ്ങി.
എല്ലാവരും പരസ്പരം
വാദ-പ്രതിവാദങ്ങള്‍ നിരത്തി.
നിലനില്‍പ്പിനായി
കൂട്ടകുരുതിയുടെ
ആവശ്യകതയെ കുറിച്ച്
ദാര്‍ശനികമായി തര്‍ക്കിച്ചു.
സമ്പൂര്‍ണ്ണ മത-വര്‍ഗ്ഗീയ
യുദ്ധനിരോധനം തന്നെ
വേണമെന്ന് ഒടുവില്‍
യോഗം ഐക്യകണ്ഠേന
തീരുമാനിച്ചു ...
അടിയന്തിരമായി ഒത്തുകൂടി.
സമ്മേളന നഗരിയ്ക്ക്
'സൗഹാര്‍ദ്ദ നഗര്‍'
എന്നായിരുന്നു പേര്.
തങ്ങളുടെ പേരിലുള്ള
മതങ്ങളും, അവ
തമ്മിലുള്ള യുദ്ധങ്ങളും
ആയിരുന്നു അജണ്ട.
കൃത്യ സമയത്തു തന്നെ
ഈശ്വര പ്രാര്‍ത്ഥനയോടെ
യോഗം തുടങ്ങി.
എല്ലാവരും പരസ്പരം
വാദ-പ്രതിവാദങ്ങള്‍ നിരത്തി.
നിലനില്‍പ്പിനായി
കൂട്ടകുരുതിയുടെ
ആവശ്യകതയെ കുറിച്ച്
ദാര്‍ശനികമായി തര്‍ക്കിച്ചു.
സമ്പൂര്‍ണ്ണ മത-വര്‍ഗ്ഗീയ
യുദ്ധനിരോധനം തന്നെ
വേണമെന്ന് ഒടുവില്‍
യോഗം ഐക്യകണ്ഠേന
തീരുമാനിച്ചു ...
സമ്മേളന തീരുമാനം,
ഉപരി സഭയായ -
പൂജാരിമാര്‍, വികാരിമാര്‍ ,
മൌലവിമാര്‍ എന്നിവര്‍ അടങ്ങിയ -
പൗരോഹിത്യസഭയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചു കൊണ്ട്
യോഗം പിരിഞ്ഞു ...........
ഉപരി സഭയായ -
പൂജാരിമാര്‍, വികാരിമാര്‍ ,
മൌലവിമാര്‍ എന്നിവര്‍ അടങ്ങിയ -
പൗരോഹിത്യസഭയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചു കൊണ്ട്
യോഗം പിരിഞ്ഞു ...........