മയില്‍പീലി
=========
പുസ്തക താളിലിരുന്നു
പെറ്റുപെരുകുന്ന
മയില്‍പീലിയും
നഖത്തിലെ വെള്ളപാടുകള്‍
കൊണ്ടുത്തരുന്ന
പുതുകുപ്പായങ്ങളും
കുഞ്ഞുമനസ്സിലെ
പ്രത്യാശകളാണ്
കഠിന സൗഹൃദങ്ങളാണ്
ഒറ്റമരകാടു പോലെ
മയില്‍പീലി ..
സുഖമുള്ള ഓര്‍മ്മപെടുത്തലാണ്
മഷിത്തണ്ട് ..
മഞ്ഞുപോയ ഓര്‍മ്മത്തെറ്റുകളും
സഞ്ചിയില്‍ കല്ലുപെന്‍സിലിനൊപ്പം
ഒളിപ്പിച്ചു വെച്ചിരിക്കുന്ന
മഞ്ചാടിക്കുരു
എത്ര വളര്‍ന്നാലും
നഷ്ടപ്പെടാത്ത
നിഷ്കളങ്കതയാണ്
മയില്‍പീലിയില്‍
ഞാന്‍ സ്വയം
ഇല്ലാതാവുകയാണ്