ഓണക്കിനാവുകള്‍
**********************
പൂവിളി ഉയര്‍ന്നു
പൂക്കളമൊരുങ്ങി
ആഷാഢം തലതല്ലിയൊഴിഞ്ഞു ,
ആതിര പൂത്തു
ആവണിപൂക്കളീന്ന്
തേന്‍ കുടിച്ചായിരം
വണ്ടുകളുച്ച്ചത്തില്‍ പാടി
'ഓണം വന്നോണം വന്നു '
തുമ്പയിലയിലിരുന്നു
ഓണത്തുമ്പിയതേറ്റു പാടി
'ഓണം വന്നോണം വന്നു '
സമത്വത്തിന്‍ ഗാഥകള്‍ മൂളി
ഐശ്വര്യത്തിന്‍ കെടാവിളക്കുമായി
മാവേലിതമ്പുരാനിങ്ങണഞ്ഞു
നതോനതയുടെ ശ്രുതിപരത്തി
കുയില്‍ പാട്ടിനാരവമുണര്‍ത്തി
ഓളപരപ്പുകളെ തോട്ടുണര്‍ത്തി
വള്ളംകളിയുമാഗതമായി
ചക്കയ്ക്കുപ്പുണ്ടോപാടും
ചങ്ങാലിപക്ഷികളുമിങ്ങെത്തി
നറുംപാല്‍ ചുരത്തി
പൂനിലാവൊഴുക്കി
മാനത്തുതാരകങ്ങള്‍
ആശംസകളെന്നെഴുതി
ഓണപാട്ടിന്റെയും
കൊയ്ത്തുപാട്ടിന്റെം
ശ്രുതിമധുരഗാനം പാടിയ
ശ്രാവണവീണാ തന്ത്രികള്‍
നിലച്ചു ,
പോയൊരാ ഓണത്തിന്‍
തേനൂറും സ്മരണകളും പേറി
ചങ്ങാലി പക്ഷികള്‍
തിരികെ പറന്നു
വീണ്ടും വരുന്നോരാ
ഓണത്തെകുറിച്ചുള്ള
കിനാവുകള്‍ തീര്‍ത്ത്
ആവണിപൂക്കള്‍ മെല്ലെ
കണ്ണടച്ച് മയങ്ങി
സുഖഷുപ്തിയില്‍ .....!
{5 / 9 / 1993 }
(പതിമൂന്നാം വയസ്സിലെഴുതിയത്
കിനാവായി വീണ്ടും കരളില്‍
പൂക്കുന്നു )
**********************
പൂവിളി ഉയര്‍ന്നു
പൂക്കളമൊരുങ്ങി
ആഷാഢം തലതല്ലിയൊഴിഞ്ഞു ,
ആതിര പൂത്തു
ആവണിപൂക്കളീന്ന്
തേന്‍ കുടിച്ചായിരം
വണ്ടുകളുച്ച്ചത്തില്‍ പാടി
'ഓണം വന്നോണം വന്നു '
തുമ്പയിലയിലിരുന്നു
ഓണത്തുമ്പിയതേറ്റു പാടി
'ഓണം വന്നോണം വന്നു '
സമത്വത്തിന്‍ ഗാഥകള്‍ മൂളി
ഐശ്വര്യത്തിന്‍ കെടാവിളക്കുമായി
മാവേലിതമ്പുരാനിങ്ങണഞ്ഞു
നതോനതയുടെ ശ്രുതിപരത്തി
കുയില്‍ പാട്ടിനാരവമുണര്‍ത്തി
ഓളപരപ്പുകളെ തോട്ടുണര്‍ത്തി
വള്ളംകളിയുമാഗതമായി
ചക്കയ്ക്കുപ്പുണ്ടോപാടും
ചങ്ങാലിപക്ഷികളുമിങ്ങെത്തി
നറുംപാല്‍ ചുരത്തി
പൂനിലാവൊഴുക്കി
മാനത്തുതാരകങ്ങള്‍
ആശംസകളെന്നെഴുതി
ഓണപാട്ടിന്റെയും
കൊയ്ത്തുപാട്ടിന്റെം
ശ്രുതിമധുരഗാനം പാടിയ
ശ്രാവണവീണാ തന്ത്രികള്‍
നിലച്ചു ,
പോയൊരാ ഓണത്തിന്‍
തേനൂറും സ്മരണകളും പേറി
ചങ്ങാലി പക്ഷികള്‍
തിരികെ പറന്നു
വീണ്ടും വരുന്നോരാ
ഓണത്തെകുറിച്ചുള്ള
കിനാവുകള്‍ തീര്‍ത്ത്
ആവണിപൂക്കള്‍ മെല്ലെ
കണ്ണടച്ച് മയങ്ങി
സുഖഷുപ്തിയില്‍ .....!
{5 / 9 / 1993 }
(പതിമൂന്നാം വയസ്സിലെഴുതിയത്
കിനാവായി വീണ്ടും കരളില്‍
പൂക്കുന്നു )
No comments:
Post a Comment