പുനര്‍ജന്മം
************
മരിച്ചവരുടെ ലോകം
ജീവിച്ചിരിക്കുന്നവരുടെ
ഹൃദയങ്ങളാണ്
പരലോക യാത്ര
ഹൃല്ലോകത്തിലേക്കും
നല്ല ഹൃദയങ്ങളില്‍
ചേക്കേറിയവര്‍
സ്വര്‍ഗ്ഗസ്ഥര്‍
ദുഷ്ടഹൃദയങ്ങളില്‍
ഇരിപ്പുറപ്പിച്ചവര്‍
നരകത്തിലും
സ്വര്‍ഗ്ഗസ്ഥര്‍
സഹൃദയരിലെ
നല്ല ചിന്തകളിലൂടെ
പുനര്‍ജനിക്കുന്നു
അവരില്‍ ചിലര്‍
പ്രതീകങ്ങളും
ദൈവങ്ങളുമായിതീര്‍ന്ന്
കാലാതിവര്‍ത്തികളാകുന്നു
നരകഹൃദയങ്ങളില്‍
നിവസിക്കുന്നവര്‍
ദുര്‍ചിന്തകളായി
പുനര്‍ജനിക്കുന്നു
വിപരീതപരിണാമങ്ങളിലൂടെ
പന്നിയായി
പട്ടിയായി
പുഴുവായി
പുറകിലേക്ക് പോകുന്നു
ഒരിക്കലും നശികാത്ത
ഊര്‍ജജം
പുനര്‍ജനികളായി
അവസ്ഥാന്തരങ്ങളായി
മുഷിഞ്ഞ കുപ്പായങ്ങള്‍
മാറ്റി
പുതിയവയിടുന്നു
************
മരിച്ചവരുടെ ലോകം
ജീവിച്ചിരിക്കുന്നവരുടെ
ഹൃദയങ്ങളാണ്
പരലോക യാത്ര
ഹൃല്ലോകത്തിലേക്കും
നല്ല ഹൃദയങ്ങളില്‍
ചേക്കേറിയവര്‍
സ്വര്‍ഗ്ഗസ്ഥര്‍
ദുഷ്ടഹൃദയങ്ങളില്‍
ഇരിപ്പുറപ്പിച്ചവര്‍
നരകത്തിലും
സ്വര്‍ഗ്ഗസ്ഥര്‍
സഹൃദയരിലെ
നല്ല ചിന്തകളിലൂടെ
പുനര്‍ജനിക്കുന്നു
അവരില്‍ ചിലര്‍
പ്രതീകങ്ങളും
ദൈവങ്ങളുമായിതീര്‍ന്ന്
കാലാതിവര്‍ത്തികളാകുന്നു
നരകഹൃദയങ്ങളില്‍
നിവസിക്കുന്നവര്‍
ദുര്‍ചിന്തകളായി
പുനര്‍ജനിക്കുന്നു
വിപരീതപരിണാമങ്ങളിലൂടെ
പന്നിയായി
പട്ടിയായി
പുഴുവായി
പുറകിലേക്ക് പോകുന്നു
ഒരിക്കലും നശികാത്ത
ഊര്‍ജജം
പുനര്‍ജനികളായി
അവസ്ഥാന്തരങ്ങളായി
മുഷിഞ്ഞ കുപ്പായങ്ങള്‍
മാറ്റി
പുതിയവയിടുന്നു
No comments:
Post a Comment