മൂലധനം
========
========
സ്വേദം മണക്കുന്ന
സാന്ധ്യപഥങ്ങളില്‍,
വിഷം മുറ്റിയ അണലികള്‍
ഉടലുകൾക്കായി കാത്തിരിക്കുന്നു.
ആദിമഗോത്രത്തുടികള്‍ പാടി,
ലാസ്യനൃത്തമാടുന്നു മുളങ്കാടുകള്‍.
അപഥസഞ്ചാരിണിയാം
അന്ധകാരം,പകലിനെ വേഗം പറഞ്ഞയച്ചഴിഞ്ഞാടിയെത്തി.
തെയ്,തിത്തെയ്,തിത്തിത്തെയ്
തിത്തിത്തിത്തേയ്.............
പുലവൃത്തം പാടി,
പടയണി തുള്ളി, മഴ
മുടിയഴിച്ചാടിത്തിമിര്‍ത്തെത്തി.
ഇരച്ചെത്തിയ മഴവെള്ളം
തൊടിയിലൂടിടവഴിയിലൂ-
ടൊഴുകുന്നതിന്‍ സ്വനം.
കുടിലിന്റെ തിണ്ണയ്ക്ക്,
അകത്തും പുറത്തും
തുള്ളിയ്ക്കൊരു കുടം
പെയ്യുന്ന നേരത്ത്,
കഞ്ഞിക്കലത്തില്‍ കൈയിട്ടുനോക്കി
കണ്ണുനിറഞ്ഞൊടുവില്‍
തളര്‍ന്നുറങ്ങുന്ന കാലി കലങ്ങള്‍.
ഉറങ്ങിയുണരുമ്പോഴേക്കും
മഴമാറി മാനം തെളിഞ്ഞിടുമോ ?
മടിക്കുത്തില്‍,അരിയ്ക്കുള്ള
വക വല്ലോം തടഞ്ഞിടുമോ ?
ഇരുട്ടത്ത്...... മഴയത്ത്
മണ്‍കുടിലിന്‍ തിട്ടയ്ക്ക്,
കിണ്ണം നിറയേ
കുമ്പിള്‍ നിറയേ
കഞ്ഞിവറ്റിന്‍റെ നിറചിന്തയില്‍,
കോരന്‍ മിഴിയടച്ചുകിടന്നു...
സാന്ധ്യപഥങ്ങളില്‍,
വിഷം മുറ്റിയ അണലികള്‍
ഉടലുകൾക്കായി കാത്തിരിക്കുന്നു.
ആദിമഗോത്രത്തുടികള്‍ പാടി,
ലാസ്യനൃത്തമാടുന്നു മുളങ്കാടുകള്‍.
അപഥസഞ്ചാരിണിയാം
അന്ധകാരം,പകലിനെ വേഗം പറഞ്ഞയച്ചഴിഞ്ഞാടിയെത്തി.
തെയ്,തിത്തെയ്,തിത്തിത്തെയ്
തിത്തിത്തിത്തേയ്.............
പുലവൃത്തം പാടി,
പടയണി തുള്ളി, മഴ
മുടിയഴിച്ചാടിത്തിമിര്‍ത്തെത്തി.
ഇരച്ചെത്തിയ മഴവെള്ളം
തൊടിയിലൂടിടവഴിയിലൂ-
ടൊഴുകുന്നതിന്‍ സ്വനം.
കുടിലിന്റെ തിണ്ണയ്ക്ക്,
അകത്തും പുറത്തും
തുള്ളിയ്ക്കൊരു കുടം
പെയ്യുന്ന നേരത്ത്,
കഞ്ഞിക്കലത്തില്‍ കൈയിട്ടുനോക്കി
കണ്ണുനിറഞ്ഞൊടുവില്‍
തളര്‍ന്നുറങ്ങുന്ന കാലി കലങ്ങള്‍.
ഉറങ്ങിയുണരുമ്പോഴേക്കും
മഴമാറി മാനം തെളിഞ്ഞിടുമോ ?
മടിക്കുത്തില്‍,അരിയ്ക്കുള്ള
വക വല്ലോം തടഞ്ഞിടുമോ ?
ഇരുട്ടത്ത്...... മഴയത്ത്
മണ്‍കുടിലിന്‍ തിട്ടയ്ക്ക്,
കിണ്ണം നിറയേ
കുമ്പിള്‍ നിറയേ
കഞ്ഞിവറ്റിന്‍റെ നിറചിന്തയില്‍,
കോരന്‍ മിഴിയടച്ചുകിടന്നു...

