Monday, May 27, 2013

മൃഗയ

മൃഗയ 
--------

ഓരോ മനസ്സിലും 
ഓരോ ചെന്നായുണ്ട് 

ഇരുളിന്റെ മറപറ്റി 
ഏകാന്തതയുടെ തണൽ പറ്റി  
ഇരയെ കാത്ത്തിരിക്കുന്നവന്‍ 

എന്റെ കാട്ടാള വേഷം അതിനെ 

വേട്ടയാടാനാണ് 

Wednesday, May 15, 2013

ബ്ളോക്ക്

ബ്ളോക്ക് 
=======

ഹൃദയത്തിന്റെ ഉള്ളറകളില്‍ 
കട്ടിപിടിച്ച രക്തത്തിന്റെ 
മതില്കെട്ടുകള്‍ 
തട്ടിതടഞൊഴുകുന്ന 
ചോരതന്‍ നേർത്ത 
ഗതിയൊച്ചകള്‍ 

ചിതറിത്തെറിച്ച 
ഓര്മകളില്‍ 
കലങ്ങിമറിയുന്ന 
കാഴ്ചകള്‍ 

കണ്ണുകളില്‍ 
ഇരുട്ട് കയറുമ്പോൾ 
വിറയ്ക്കുന്ന വിരലുകളിലൂടെ 
ഉതറി വീഴുന്ന 
മഞ്ചാടി മണികള്‍ 

മുക്രയിടുന്ന ശബ്ദം 
അടുത്തു വരികയാണ് 

ഒരു കുളമ്പൊച്ച മാത്രം അകലെ

Tuesday, May 14, 2013

പ്രമേഹം

പ്രമേഹം 
=======

ലഹരി  മൂത്ത നിമിഷങ്ങളിൽ 
ആര്‍ത്തി  പൂണ്ടു ആഹരിച്ച 
പൊരിച്ച മാംസത്തിന്റെയും 
വറുത്ത ചോറിന്റെയും 
വളിച്ച അവശിഷ്ടങ്ങള്‍ക്കിടയിൽ
ഉറങ്ങാത്ത രാവുകളിൽ 
അശാന്തിയുടെ അസ്വസ്ഥതകളിൽ 
വലിച്ചു കൂട്ടിയ അഗ്നിശലാകകളുടെ 
ചാര കൂമ്പാരത്തിനിടയിൽ 
ഉപഭോഗ തൃഷ്ണയുടെ 
ഒടുങ്ങാത്ത ദുരയിൽ 
അടിഞ്ഞുകൂടിയ ദുർമേദസ്സിന്റെ 
വിഴുപ്പുകൽകിടയിൽ 
പകലുറക്കത്തിന്റെ 
ആലസ്യതിലമാരുമ്പോൾ 
വിളിക്കാതെ വന്ന 
അഥിതിയായി 
അവൻ നൂണ്ടു 
ഉള്ളില്കയറി 
ദുർസ്വപ്നമായി 
ദുഖമായി 
ഒരു വിളിയൊചയകലയുള്ള 
മൃത്യവായി 

വാഴ്വ്

വാഴ്വ് 
=====
 മണ്ണില്‍ വീണ ധാന്യ
മണിയാണ് ഞാന്‍ 

പൊട്ടിച്ചിതറി കതിരായ് മാറാം 
(ഞാനേ ഇല്ലാതായി 
എന്നിൽ നിന്ന് ഒരു 
നൂറു കതിര്‍മണികള്‍ )
   അല്ലെങ്കില്‍ 
പുറംതോടിന്റെ ദൃഡ 
സുരക്ഷയില്‍ ഘനീഭവിച്ച്ചിരിക്കാം 
(കാലാന്തരത്തിൽ ചീഞ്ഞടിയാം )

സ്ഫുടം ചെയ്ത നിറവായി 
ജീവിതമീ വഴിയിൽ 
സ്വാര്‍ഥസുഖ ജീവിതം 
മറു വഴിയില്‍ 

തിരഞ്ഞെടുക്കലിന്റെ നിമിഷങ്ങളിൽ 
പൊട്ടിച്ചിതറാനാണെനിക്കിഷ്ടം 
ശീലമ ണ്‍ ചെയ് ത  കുടത്തില്‍ 
അഗ്നിയിലമാരാനനെനിക്കിഷ്ടം

Friday, May 10, 2013

ധര്‍മ്മ പഥം

ധര്‍മ്മ പഥം 
=========

വെളിച്ചത്തിനു നിഴലുകളില്ല 
               ഇരുട്ടിനും 
വഴിയറിയാത്ത പഥികന്റെ 
ജെല്പനങ്ങളാണു നിഴലുകള്‍ 

ശലഭം പൂവിനോടും 
പുഴ കല്ലിനോടും 
കാറ്റ് മരത്തിനോടും 
മഴ മണ്ണിനോടും 
മൗനത്തിലാണു 

എന്റെ നിശബ്ദ നിമിഷങ്ങള്‍ 
അവനോടുള്ള നിരന്തര  
      സംസാരമാണ് 

ചക്രവാളങ്ങള്‍ക്കപ്പുറമോ 
വെണ്മേഘങ്ങള്‍ക്കിടയിലോ 
അല്ല അവന്‍ 

ഹൃദയ ഭിത്തികള്‍ക്കുള്ളില്‍ 
താമര തളികയില്‍ ഒരു 
ചെറുതരിയായി അവൻ 

 കടല്‍ മീനായി 
കൂര്‍മ്മമായി 
കാട്ടുപന്നിയായി
കാട്ടാളനായി 
കൃഷിക്കാരനായി 
കാര്‍വര്‍ണ്ണനായി 
തിരുഹൃദയ രക്തം 
ജീവന്റെ വീഞ്ഞായി 
പകര്‍ന്നവനായി 
മരുഭൂമിയിലെ 
കനിവിന്റെ 
നിരാകാരരൂപമായി 
പരമ കാരുണ്യവാനായി 
ത്യാഗപഥങ്ങളുടെ 
ബോധതലങ്ങളില്‍ 
സത്വനായി 
അവന്റെ വിശ്വരൂപം 

മൗന വാല്മീകങ്ങളില്‍ 
മനന മന്ത്രങ്ങളാല്‍ 
കിരാതന്‍ ഗന്ധര്‍വനാകുന്നു 

പക്വമായ ഫലം 
ഞെട്ടറ്റു വീഴുന്ന പോലെ 

ആ മിന്നല്‍പിണരിനായി 
കാത്തിരിക്കുകയാണ് 
എല്ലാം ഉടച്ച്ചുവാര്‍ക്കുന്ന
ആ മിന്നല്‍പിണരിനായി 

Monday, May 6, 2013

ജൈവ കണം

ജൈവ കണം 
===========

ഏതു യുദ്ധമായാലും 
മക്കളേം കൂടപിറപ്പുകളെം 
കൊന്നിട്ടുള്ള മോക്ഷം 
എനിക്ക് വേണ്ട 

ഭിക്ഷാപാത്രതില്‍ 
ആരു മാംസതുണ്ടം 
തന്നാലും ഞാന്‍ വലി 
ചെറിയുക തന്നെ ചെയ്യും 

നിരാലംബകളോ 
അബലകളൊ 
ആയി കൊള്ളട്ടെ 
ഞാനൊരു പെണ്ണിനെ 
പുടവ കൊടുക്കു 

അപരനു ദോഷം 
വരുത്താത്ത ഏതു 
പാപിയെറിയുന്ന 
കല്ലേറുകളും ഞാൻ 
ഏറ്റു വാങ്ങികൊള്ളാം 

വ്യാഖ്യാനിച്ചു വികൃതമാക്കിയ 
ചിലരുടെ മാത്രം കുത്തകകളാക്കിയ
ദൈവങ്ങളെയല്ല
 ഞാൻ തിരയുന്നത് 

തൊഴിലു ചെയ്യുന്നവന്റെ   
പേരില്‍  തൊഴിലുചെയ്യാതിരി 
ക്കുന്നവനെയുമല്ല 

ഹിമാനികളിലെ മഞ്ഞുരുകുമ്പോള്‍ 
അടികാടുകളില്‍ മഴു വീഴുമ്പോള്‍ 
ഭൂമാതാവിനു ചുട്ടുപൊള്ളുമ്പൊള്‍ 
നദികളോട് നന്ദികേടുകാട്ടമ്പോള്‍ 
പാറമലകള്‍ തകരുമ്പോള്‍ 

കണ്‍കോണുകളിലൊരു 
അശ്രുകണം വരുത്തുന്ന 
നെഞ്ചിലൊരു നീറ്റലുണര്ത്തുന്ന 
ആ കണികയാണ് ഞാൻ 
തിരയുന്നത് ....... 
ദൈവകണത്തെയല്ല 
ജൈവകണത്തെ