===========
ഏതു യുദ്ധമായാലും
മക്കളേം കൂടപിറപ്പുകളെം
കൊന്നിട്ടുള്ള മോക്ഷം
എനിക്ക് വേണ്ട
ഭിക്ഷാപാത്രതില്‍
ആരു മാംസതുണ്ടം
തന്നാലും ഞാന്‍ വലി
ചെറിയുക തന്നെ ചെയ്യും
നിരാലംബകളോ
അബലകളൊ
ആയി കൊള്ളട്ടെ
ഞാനൊരു പെണ്ണിനെ
പുടവ കൊടുക്കു
അപരനു ദോഷം
വരുത്താത്ത ഏതു
പാപിയെറിയുന്ന
കല്ലേറുകളും ഞാൻ
ഏറ്റു വാങ്ങികൊള്ളാം
വ്യാഖ്യാനിച്ചു വികൃതമാക്കിയ
ചിലരുടെ മാത്രം കുത്തകകളാക്കിയ
ദൈവങ്ങളെയല്ല
ഞാൻ തിരയുന്നത്
തൊഴിലു ചെയ്യുന്നവന്റെ
പേരില്‍ തൊഴിലുചെയ്യാതിരി
ക്കുന്നവനെയുമല്ല
ഹിമാനികളിലെ മഞ്ഞുരുകുമ്പോള്‍
അടികാടുകളില്‍ മഴു വീഴുമ്പോള്‍
ഭൂമാതാവിനു ചുട്ടുപൊള്ളുമ്പൊള്‍
നദികളോട് നന്ദികേടുകാട്ടമ്പോള്‍
പാറമലകള്‍ തകരുമ്പോള്‍
കണ്‍കോണുകളിലൊരു
അശ്രുകണം വരുത്തുന്ന
നെഞ്ചിലൊരു നീറ്റലുണര്ത്തുന്ന
ആ കണികയാണ് ഞാൻ
തിരയുന്നത് .......
ദൈവകണത്തെയല്ല
ജൈവകണത്തെ
No comments:
Post a Comment