വാഴ്വ്
=====
മണ്ണില്‍ വീണ ധാന്യ
മണിയാണ് ഞാന്‍
പൊട്ടിച്ചിതറി കതിരായ് മാറാം
(ഞാനേ ഇല്ലാതായി
എന്നിൽ നിന്ന് ഒരു
നൂറു കതിര്‍മണികള്‍ )
അല്ലെങ്കില്‍
പുറംതോടിന്റെ ദൃഡ
സുരക്ഷയില്‍ ഘനീഭവിച്ച്ചിരിക്കാം
(കാലാന്തരത്തിൽ ചീഞ്ഞടിയാം )
സ്ഫുടം ചെയ്ത നിറവായി
ജീവിതമീ വഴിയിൽ
സ്വാര്‍ഥസുഖ ജീവിതം
മറു വഴിയില്‍
തിരഞ്ഞെടുക്കലിന്റെ നിമിഷങ്ങളിൽ
പൊട്ടിച്ചിതറാനാണെനിക്കിഷ്ടം
ശീലമ ണ്‍ ചെയ് ത കുടത്തില്‍
അഗ്നിയിലമാരാനനെനിക്കിഷ്ടം
No comments:
Post a Comment