പ്രമേഹം
=======
ലഹരി മൂത്ത നിമിഷങ്ങളിൽ
ആര്‍ത്തി പൂണ്ടു ആഹരിച്ച
പൊരിച്ച മാംസത്തിന്റെയും
വറുത്ത ചോറിന്റെയും
വളിച്ച അവശിഷ്ടങ്ങള്‍ക്കിടയിൽ
ഉറങ്ങാത്ത രാവുകളിൽ
അശാന്തിയുടെ അസ്വസ്ഥതകളിൽ
വലിച്ചു കൂട്ടിയ അഗ്നിശലാകകളുടെ
ചാര കൂമ്പാരത്തിനിടയിൽ
ഉപഭോഗ തൃഷ്ണയുടെ
ഒടുങ്ങാത്ത ദുരയിൽ
അടിഞ്ഞുകൂടിയ ദുർമേദസ്സിന്റെ
വിഴുപ്പുകൽകിടയിൽ
പകലുറക്കത്തിന്റെ
ആലസ്യതിലമാരുമ്പോൾ
വിളിക്കാതെ വന്ന
അഥിതിയായി
അവൻ നൂണ്ടു
ഉള്ളില്കയറി
ദുർസ്വപ്നമായി
ദുഖമായി
ഒരു വിളിയൊചയകലയുള്ള
മൃത്യവായി
No comments:
Post a Comment