ധര്‍മ്മ പഥം
=========
വെളിച്ചത്തിനു നിഴലുകളില്ല
ഇരുട്ടിനും
വഴിയറിയാത്ത പഥികന്റെ
ജെല്പനങ്ങളാണു നിഴലുകള്‍
ശലഭം പൂവിനോടും
പുഴ കല്ലിനോടും
കാറ്റ് മരത്തിനോടും
മഴ മണ്ണിനോടും
മൗനത്തിലാണു
എന്റെ നിശബ്ദ നിമിഷങ്ങള്‍
അവനോടുള്ള നിരന്തര
സംസാരമാണ്
ചക്രവാളങ്ങള്‍ക്കപ്പുറമോ
വെണ്മേഘങ്ങള്‍ക്കിടയിലോ
അല്ല അവന്‍
ഹൃദയ ഭിത്തികള്‍ക്കുള്ളില്‍
താമര തളികയില്‍ ഒരു
ചെറുതരിയായി അവൻ
കടല്‍ മീനായി
കൂര്‍മ്മമായി
കാട്ടുപന്നിയായി
കാട്ടാളനായി
കൃഷിക്കാരനായി
കാര്‍വര്‍ണ്ണനായി
തിരുഹൃദയ രക്തം
ജീവന്റെ വീഞ്ഞായി
പകര്‍ന്നവനായി
മരുഭൂമിയിലെ
കനിവിന്റെ
നിരാകാരരൂപമായി
പരമ കാരുണ്യവാനായി
ത്യാഗപഥങ്ങളുടെ
ബോധതലങ്ങളില്‍
സത്വനായി
അവന്റെ വിശ്വരൂപം
മൗന വാല്മീകങ്ങളില്‍
മനന മന്ത്രങ്ങളാല്‍
കിരാതന്‍ ഗന്ധര്‍വനാകുന്നു
പക്വമായ ഫലം
ഞെട്ടറ്റു വീഴുന്ന പോലെ
ആ മിന്നല്‍പിണരിനായി
കാത്തിരിക്കുകയാണ്
എല്ലാം ഉടച്ച്ചുവാര്‍ക്കുന്ന
ആ മിന്നല്‍പിണരിനായി
No comments:
Post a Comment