യൂതനേസിയ
--------------------
വീടിന്റെ മുറ്റത്ത് തണല്‍
വിരിച്ചുഗ്രന്‍ മാമ്പഴങ്ങള്‍
നല്‍കി എന്നെയു,മെന്‍ കൂട-
പിറപ്പുകളേം സന്താനങ്ങളേം
രസിപ്പിച്ച മാമരം,ചില്ലകളില്‍
ചില്ലാട്ടമാടിയതിന്‍ തഴമ്പുകള്‍ .
തെറ്റാലിനുന്നം തെറ്റിയതിന്‍
മുറിപാടുകള്‍ ,എന്നിരുന്നാലും
വയസ്സും വാല്മീകവും ചേര്‍ന്ന്
തണ്ടും തടിയും വേര്‍മുടികളും
ദ്രവിപ്പിച്ചു തീര്‍ക്കുന്നു. കാറ്റിനേം
മഴയേം തണ്ടുണക്കുന്ന വെയിലിനേം
താങ്ങാനാവാണ്ടിരിക്കുന്നു....
ഇനി വെട്ടികളഞ്ഞേ മതിയാവൂ,
അല്ലെങ്കിലീ ബാധ്യത നാളെ
കൂരയ്ക്ക് ഭീഷണി........
അകമുറിയില്‍, അരയ്ക്കുതാഴെ
തളര്‍ന്നനങ്ങാതെ കിടക്കുന്ന അച്ഛന്‍,
അകവാളു വെട്ടിയൊരു
ദീര്‍ഘനിശ്വാസമുതിര്‍ത്തു..
' ഇനിയെന്‍ ഊഴമെപ്പോള്‍....'
--------------------
വീടിന്റെ മുറ്റത്ത് തണല്‍
വിരിച്ചുഗ്രന്‍ മാമ്പഴങ്ങള്‍
നല്‍കി എന്നെയു,മെന്‍ കൂട-
പിറപ്പുകളേം സന്താനങ്ങളേം
രസിപ്പിച്ച മാമരം,ചില്ലകളില്‍
ചില്ലാട്ടമാടിയതിന്‍ തഴമ്പുകള്‍ .
തെറ്റാലിനുന്നം തെറ്റിയതിന്‍
മുറിപാടുകള്‍ ,എന്നിരുന്നാലും
വയസ്സും വാല്മീകവും ചേര്‍ന്ന്
തണ്ടും തടിയും വേര്‍മുടികളും
ദ്രവിപ്പിച്ചു തീര്‍ക്കുന്നു. കാറ്റിനേം
മഴയേം തണ്ടുണക്കുന്ന വെയിലിനേം
താങ്ങാനാവാണ്ടിരിക്കുന്നു....
ഇനി വെട്ടികളഞ്ഞേ മതിയാവൂ,
അല്ലെങ്കിലീ ബാധ്യത നാളെ
കൂരയ്ക്ക് ഭീഷണി........
അകമുറിയില്‍, അരയ്ക്കുതാഴെ
തളര്‍ന്നനങ്ങാതെ കിടക്കുന്ന അച്ഛന്‍,
അകവാളു വെട്ടിയൊരു
ദീര്‍ഘനിശ്വാസമുതിര്‍ത്തു..
' ഇനിയെന്‍ ഊഴമെപ്പോള്‍....'

No comments:
Post a Comment