തിരയും രതിയും
***************************
***************************
മറിച്ചു ചൊന്നാല്‍ തിര
രതിയായീടുമെങ്കിലും........
രതിയായീടുമെങ്കിലും........
കടല്‍ക്കരയിലെ അവസാനത്തെ
തിര പോലെയാണ് രതി,
തീര്‍ന്നെന്നു നിനച്ചു ,തിരികെ
നടക്കുമ്പോഴേക്കും ,കാലടികളെ
വീണ്ടും നനച്ചിട്ടുണ്ടാകും ...
തിര പോലെയാണ് രതി,
തീര്‍ന്നെന്നു നിനച്ചു ,തിരികെ
നടക്കുമ്പോഴേക്കും ,കാലടികളെ
വീണ്ടും നനച്ചിട്ടുണ്ടാകും ...
ആദിമധ്യാന്തങ്ങളുടെ ആവര്‍ത്ത -
നങ്ങളുമായി തിര തീരത്തേ-
ക്കിരച്ചു കയറുമ്പോള്‍,
ആദിമജന്മസ്മൃതികളുടെ
താവഴികളിലൂടെ,ശീല്‍കരത്തോടെ
രതി ഇരമ്പി കയറും..........
നങ്ങളുമായി തിര തീരത്തേ-
ക്കിരച്ചു കയറുമ്പോള്‍,
ആദിമജന്മസ്മൃതികളുടെ
താവഴികളിലൂടെ,ശീല്‍കരത്തോടെ
രതി ഇരമ്പി കയറും..........
ഉള്‍കടല്‍ ആഴങ്ങളില്‍
തിരയും രതിയും ,
ചിപ്പിക്കുള്ളിലൂറിയിരിക്കും
മുത്തുമണി പോലെ,
ഗൂഡമായൊരു ധ്യാനത്തിലാവാം.
നങ്കൂരമിടാനൊരു കരയെത്തിയാല്‍,
എല്ലാ മൂടികളും പൊളിച്ച്,
എല്ലാ മേലാപ്പുകളും പൊഴിച്ച്,
തിരയുടെ തകര്‍പ്പ്..രതിയുടെ പടര്‍പ്പ്.
തിരയും രതിയും ,
ചിപ്പിക്കുള്ളിലൂറിയിരിക്കും
മുത്തുമണി പോലെ,
ഗൂഡമായൊരു ധ്യാനത്തിലാവാം.
നങ്കൂരമിടാനൊരു കരയെത്തിയാല്‍,
എല്ലാ മൂടികളും പൊളിച്ച്,
എല്ലാ മേലാപ്പുകളും പൊഴിച്ച്,
തിരയുടെ തകര്‍പ്പ്..രതിയുടെ പടര്‍പ്പ്.
മറിച്ചു ചൊന്നാല്‍ തിര
രതിയായീടുമെങ്കിലും........
രതിയായീടുമെങ്കിലും........
കുത്തിവരച്ചതൊക്കെ ,തിര
മായിക്കുമെന്നിരുന്നാലും,
മായാത്ത ചിലത്, രതി, കോറിയിടും
മനസ്സിലും.....വപുസ്സിലും......
മായിക്കുമെന്നിരുന്നാലും,
മായാത്ത ചിലത്, രതി, കോറിയിടും
മനസ്സിലും.....വപുസ്സിലും......
No comments:
Post a Comment