ദളിത ദര്‍ശനം
=============
=============
നീതിവ്യവസ്ഥതന്‍
നിഗൂഡസ്ഥലികളില്‍ ,
രാഷ്ട്രതന്ത്രത്തിന്റെ
നാറിയ പുറമ്പോകുകളില്‍ ,
ന്യായപുസ്തകത്തിന്റെ
ചെമ്പോലയടരുകളില്‍ ,
കഴുവേറ്റാന്‍ കരുതി
വെച്ചിരിക്കുന്ന കുരുതിപേര് ..
നിഗൂഡസ്ഥലികളില്‍ ,
രാഷ്ട്രതന്ത്രത്തിന്റെ
നാറിയ പുറമ്പോകുകളില്‍ ,
ന്യായപുസ്തകത്തിന്റെ
ചെമ്പോലയടരുകളില്‍ ,
കഴുവേറ്റാന്‍ കരുതി
വെച്ചിരിക്കുന്ന കുരുതിപേര് ..
ഈയമുരുക്കിയൊഴി -
ച്ചിരുന്ന പഴംകഥകള്‍ക്ക്
പകരം,അപകര്‍ഷകത്വം
ആളികത്തിക്കുവാന്‍
അവന്‍റെ കര്‍ണപുടങ്ങളില്‍
ആവര്‍ത്തിച്ചുച്ചത്തില്‍ ,
അബലനെന്ന,നര്‍ഹനെന്ന്‍
അവനി,ക്കപരിചിതനെന്നു
വിഘടനവേദമോതുന്ന
നവ മീമാസകര്‍ .........................
ച്ചിരുന്ന പഴംകഥകള്‍ക്ക്
പകരം,അപകര്‍ഷകത്വം
ആളികത്തിക്കുവാന്‍
അവന്‍റെ കര്‍ണപുടങ്ങളില്‍
ആവര്‍ത്തിച്ചുച്ചത്തില്‍ ,
അബലനെന്ന,നര്‍ഹനെന്ന്‍
അവനി,ക്കപരിചിതനെന്നു
വിഘടനവേദമോതുന്ന
നവ മീമാസകര്‍ .........................
ഓരോ ജന്മവും
പ്രകൃതിയുടെ വികൃതി-
കളോട,ടവെട്ടി പടവെട്ടി
ഉയിര്‍കൊണ്ടതാണെന്നതറിയാതെ,
ജനനമേ ശാപമെന്ന
അഭിശപ്ത ചിന്തയില്‍
ഒരുമുഴം കയറില്‍
ഉയിരറ്റ് ഊഞ്ഞാലിലാടല്ലേ.
പ്രകൃതിയുടെ വികൃതി-
കളോട,ടവെട്ടി പടവെട്ടി
ഉയിര്‍കൊണ്ടതാണെന്നതറിയാതെ,
ജനനമേ ശാപമെന്ന
അഭിശപ്ത ചിന്തയില്‍
ഒരുമുഴം കയറില്‍
ഉയിരറ്റ് ഊഞ്ഞാലിലാടല്ലേ.
പലവര്‍ണപശുകളെങ്കിലും
പാലിന്റെ നിറമൊന്നെന്നറിയുക.
വെളുപ്പില്‍ കണ്ണഞ്ചിനില്‍ക്കുന്ന
പഴുത്ത തമ്പുരാക്കളെ ,
കറുപ്പില്‍ കഴുത്തുകുനിച്ചിരിക്കുന്ന
ഭൂമിതന്‍ പുത്രരേ...
അവര്‍ണനും സവര്‍ണനും
കാര്‍വര്‍ണനും ,ഒന്നെന്ന
ആത്മതത്വമുള്ളില്‍ ഊതിതെളിചിടുക.
പാലിന്റെ നിറമൊന്നെന്നറിയുക.
വെളുപ്പില്‍ കണ്ണഞ്ചിനില്‍ക്കുന്ന
പഴുത്ത തമ്പുരാക്കളെ ,
കറുപ്പില്‍ കഴുത്തുകുനിച്ചിരിക്കുന്ന
ഭൂമിതന്‍ പുത്രരേ...
അവര്‍ണനും സവര്‍ണനും
കാര്‍വര്‍ണനും ,ഒന്നെന്ന
ആത്മതത്വമുള്ളില്‍ ഊതിതെളിചിടുക.
പറിച്ചുകളഞ്ഞിടാം ,പായല്‍-
പോലെയുള്ളില്‍ പറ്റിപിടിച്ചി-
രിക്കുന്ന വര്‍ണവെറികള്‍..
ദളങ്ങളെല്ലാം വിടര്‍ന്നോരോ
ദളിതനും ,സഹസ്രദള പുഷ്പമാകട്ടെ
മലര്‍ വസന്തമാകട്ടെ....
ജ്വലിക്കട്ടെ ഭാരതം...ജയികട്ടെ ഭാരതം!
പോലെയുള്ളില്‍ പറ്റിപിടിച്ചി-
രിക്കുന്ന വര്‍ണവെറികള്‍..
ദളങ്ങളെല്ലാം വിടര്‍ന്നോരോ
ദളിതനും ,സഹസ്രദള പുഷ്പമാകട്ടെ
മലര്‍ വസന്തമാകട്ടെ....
ജ്വലിക്കട്ടെ ഭാരതം...ജയികട്ടെ ഭാരതം!

No comments:
Post a Comment