നാമ: കിം
------------------------
1
നിലാവത്ത് നിലവിളിച്ച്ചുകൊണ്ട്
ഓടിപ്പോയ പെണ്‍കുട്ടിയുടെ
പേരറിയാമോ ? നീലാംബരി
നീലിച്ച മനസ്സുകളുടെ നികൃഷ് ടതയില്‍
അംബരം(വസ്ത്രവും ആകാശവും)നഷ്ടപെട്ടവള്‍
2
കടല്‍ത്തീരത്തു കടന്നുപോയ
കാലത്തിന്റെ കാറ്റ് ഏറ്റിരിക്കുമ്പോള്‍
കൈ നഷ്ടപ്പെട്ട ആണ്‍കുട്ടിയുടെ
പേരറിയാമോ ? സുഭഗന്‍
സൌഭാഗ്യങ്ങളുടെ കൊവേണിയിലൂടെ
കൈപിടിച്ചുയരങ്ങളിലേക്ക്
ചേക്കേറുവാന്‍ വെമ്പുന്നവന്‍
3
ഹാലൊജന്‍ വിളക്കുകളുടെ
പ്രകാശപ്രളയത്തില്‍ ചൂതാടി
കൊണ്ടിരിക്കെ കണ്ണുകള്‍
നഷ്ടപ്പെട്ടവന്റെ
പേരറിയാമോ ? പദ്മലോചനന്‍
കാഴ്ചയുടെ മിഥ്യയില്‍
സുഖിച്ചു പുളഞ്ഞു കളിക്കവേ
താമരയിതളിന്റെ അലിപ്ത
തത്ത്വങ്ങള്‍ മറന്നുകളഞ്ഞവന്‍
4
പേരിന്റെ പൊരുളുകള്‍
തിരഞ്ഞു നടന്ന
'അനാമികയ്ക്ക് '
ബൗദ്ധികതയ്ക്കപ്പുറം തെളിഞ്ഞതോ
നാമരൂപങ്ങളുടെ വിഭ്രമങ്ങള്‍ക്കതീതമായ
'പുരുഷദര്‍ശനം *'
(പുരേ ശയതി ഇതി പുരുഷ: =ആത്മാവ്
------------------------
1
നിലാവത്ത് നിലവിളിച്ച്ചുകൊണ്ട്
ഓടിപ്പോയ പെണ്‍കുട്ടിയുടെ
പേരറിയാമോ ? നീലാംബരി
നീലിച്ച മനസ്സുകളുടെ നികൃഷ് ടതയില്‍
അംബരം(വസ്ത്രവും ആകാശവും)നഷ്ടപെട്ടവള്‍
2
കടല്‍ത്തീരത്തു കടന്നുപോയ
കാലത്തിന്റെ കാറ്റ് ഏറ്റിരിക്കുമ്പോള്‍
കൈ നഷ്ടപ്പെട്ട ആണ്‍കുട്ടിയുടെ
പേരറിയാമോ ? സുഭഗന്‍
സൌഭാഗ്യങ്ങളുടെ കൊവേണിയിലൂടെ
കൈപിടിച്ചുയരങ്ങളിലേക്ക്
ചേക്കേറുവാന്‍ വെമ്പുന്നവന്‍
3
ഹാലൊജന്‍ വിളക്കുകളുടെ
പ്രകാശപ്രളയത്തില്‍ ചൂതാടി
കൊണ്ടിരിക്കെ കണ്ണുകള്‍
നഷ്ടപ്പെട്ടവന്റെ
പേരറിയാമോ ? പദ്മലോചനന്‍
കാഴ്ചയുടെ മിഥ്യയില്‍
സുഖിച്ചു പുളഞ്ഞു കളിക്കവേ
താമരയിതളിന്റെ അലിപ്ത
തത്ത്വങ്ങള്‍ മറന്നുകളഞ്ഞവന്‍
4
പേരിന്റെ പൊരുളുകള്‍
തിരഞ്ഞു നടന്ന
'അനാമികയ്ക്ക് '
ബൗദ്ധികതയ്ക്കപ്പുറം തെളിഞ്ഞതോ
നാമരൂപങ്ങളുടെ വിഭ്രമങ്ങള്‍ക്കതീതമായ
'പുരുഷദര്‍ശനം *'
(പുരേ ശയതി ഇതി പുരുഷ: =ആത്മാവ്
No comments:
Post a Comment