Friday, February 8, 2013

ചിതറിത്തെറിച്ചവ


ചിതറിത്തെറിച്ചവ 
--------------------------
1
'
ഓര്‍മ്മകള്‍ ' ഒളിയമ്പുകളാണു 
അനവസരത്തില്‍ ആഴങ്ങളില്‍ 
മര്‍മ്മ ഭേദനം ചെയ്യുന്നവ 
2
'
ചിന്തകള്‍ ' ചിതകളാണ്‌ 
എരിഞ്ഞടങ്ങുമ്പോള്‍ 
ഒരുപിടി ചാരത്തില്‍ നിന്ന് 
ഒരായിരം ഫീനിക്സ് പക്ഷി 
കളായി പറന്നുയരും 
3
'
പ്രണയം' പനിയാണ് 
ഉള്ളില്‍ കുളിരുകോരുമ്പൊഴും 
പുറത്ത് പൊള്ളുന്ന ചൂട് 
4
'
ജീവിതം ' ജയിലാണ് 
'
മരണം ' പരോളും 
5
'
ഭ്രാന്ത് ' ഒരു ഭ്രമരമാണ് 
നിയതമായ പഥങ്ങളില്‍ 
നിന്ന് മാറി മൗഡ്യം 
പിടിച്ച വക്രഗതി

No comments: