പിതൃതര്‍പ്പണം
-------------------
തൂശനില പുറകിലേക്ക് കമഴ്ത്തി
ദര്‍ഭ മോതിരം ഊരിയെറിഞ്ഞ്
കുളിരിലേക്കു മുങ്ങിയിറങ്ങുമ്പോള്‍
പുഴ കാതില്‍ മൊഴിഞ്ഞു :
"മലമുകളിലെ ഉറവവറ്റി
ഉടലു വറ്റിയൊരു നൂലിഴ
അയിട്ടൊഴുകുമെനിക്കായിട്ടാണോ
നിന്‍ ജലതര്‍പ്പണം? "
ബലി ചോറിന്‍ ഉരുളകൊത്തി
തിന്നൊരു കരിംകാക്ക കരഞ്ഞു :
പുഴുവിനും പുലിക്കുമൊരു
ചെറുപുല്‍ച്ചാടിക്കും എനിക്കും
എണ്ണമറ്റൊരെന്‍ സഹജര്‍ക്കും
സ്മൃതികളിലേക്കുള്ള മൃതി
യാത്രയ്ക്കാണോ നിന്‍ ശ്രാദ്ധം ?"
നനവാര്‍ന്ന നിനവുകളില്‍
നീറ്റ്ലായിയാ ശബ്ദശകലങ്ങള്‍
പടരുമ്പോള്‍ ......................
വിങ്ങുമെന്‍ നെഞ്ചകം
മണ്ണോടമര്‍ത്തി
സാഷ്ടാംഗം നമിച്ചു
"അച്ച്ഛാ !ക്ഷമിക്കുക
മെലിഞ്ഞമരുന്നൊരു പുഴയ്ക്കും
ഓര്‍മ്മ്കളിലെക്കോടി മറയുന്ന
സഹജീവിവര്‍ഗങ്ങള്‍ക്കും
പകുത്തുനല്‍കട്ടേയെന്‍
പിതൃതര്‍പ്പണം "
-------------------
തൂശനില പുറകിലേക്ക് കമഴ്ത്തി
ദര്‍ഭ മോതിരം ഊരിയെറിഞ്ഞ്
കുളിരിലേക്കു മുങ്ങിയിറങ്ങുമ്പോള്‍
പുഴ കാതില്‍ മൊഴിഞ്ഞു :
"മലമുകളിലെ ഉറവവറ്റി
ഉടലു വറ്റിയൊരു നൂലിഴ
അയിട്ടൊഴുകുമെനിക്കായിട്ടാണോ
നിന്‍ ജലതര്‍പ്പണം? "
ബലി ചോറിന്‍ ഉരുളകൊത്തി
തിന്നൊരു കരിംകാക്ക കരഞ്ഞു :
പുഴുവിനും പുലിക്കുമൊരു
ചെറുപുല്‍ച്ചാടിക്കും എനിക്കും
എണ്ണമറ്റൊരെന്‍ സഹജര്‍ക്കും
സ്മൃതികളിലേക്കുള്ള മൃതി
യാത്രയ്ക്കാണോ നിന്‍ ശ്രാദ്ധം ?"
നനവാര്‍ന്ന നിനവുകളില്‍
നീറ്റ്ലായിയാ ശബ്ദശകലങ്ങള്‍
പടരുമ്പോള്‍ ......................
വിങ്ങുമെന്‍ നെഞ്ചകം
മണ്ണോടമര്‍ത്തി
സാഷ്ടാംഗം നമിച്ചു
"അച്ച്ഛാ !ക്ഷമിക്കുക
മെലിഞ്ഞമരുന്നൊരു പുഴയ്ക്കും
ഓര്‍മ്മ്കളിലെക്കോടി മറയുന്ന
സഹജീവിവര്‍ഗങ്ങള്‍ക്കും
പകുത്തുനല്‍കട്ടേയെന്‍
പിതൃതര്‍പ്പണം "
No comments:
Post a Comment