അഹം ബ്രഹ്മാസ്മി
**********************
പൂവിന്റെയുള്ളിലൊരുതുള്ളി
നറുംതേനായി
വിത്തിന്റെയുള്ളിലുറഞ്ഞിരിക്കുന്ന
വൃക്ഷമായി
സ്വനതന്തുവിലൊളിഞ്ഞിരിക്കുന്ന
വൈഖരിയായി
ഇരുളടഞ്ഞ പ്രപഞ്ച വഴികളില്‍
ആയിരം സൂര്യശോഭയായി
ചതുര്‍മുഖനായി,സഹസ്രഹസ്തനായി
ഊര്‍ജ്ജനൃത്തമായി ,ഉന്മത്തശബ്ദമായി,
ഊര്‍വ്വര ചിന്തയായി ,ശുദ്ധബുദ്ധിയായി ,
സര്‍വമായി , സാക്ഷിയായി
സാക്ഷാത്കാരനായി ,പൂര്‍ണമായി
പൂര്‍ണാവശേഷിയായി
അത് നീയായി
എല്ലാം ഞാനായി
നിത്യ സത്യമായി
ദൃശ്യ പ്രപഞ്ചമായി
എങ്ങും നിറഞ്ഞിരിക്കുന്ന
അറിവായി ..അറിവിന്റെ പൊരുളായ
എനിക്കെന്റെ നമോവാകം
**********************
പൂവിന്റെയുള്ളിലൊരുതുള്ളി
നറുംതേനായി
വിത്തിന്റെയുള്ളിലുറഞ്ഞിരിക്കുന്ന
വൃക്ഷമായി
സ്വനതന്തുവിലൊളിഞ്ഞിരിക്കുന്ന
വൈഖരിയായി
ഇരുളടഞ്ഞ പ്രപഞ്ച വഴികളില്‍
ആയിരം സൂര്യശോഭയായി
ചതുര്‍മുഖനായി,സഹസ്രഹസ്തനായി
ഊര്‍ജ്ജനൃത്തമായി ,ഉന്മത്തശബ്ദമായി,
ഊര്‍വ്വര ചിന്തയായി ,ശുദ്ധബുദ്ധിയായി ,
സര്‍വമായി , സാക്ഷിയായി
സാക്ഷാത്കാരനായി ,പൂര്‍ണമായി
പൂര്‍ണാവശേഷിയായി
അത് നീയായി
എല്ലാം ഞാനായി
നിത്യ സത്യമായി
ദൃശ്യ പ്രപഞ്ചമായി
എങ്ങും നിറഞ്ഞിരിക്കുന്ന
അറിവായി ..അറിവിന്റെ പൊരുളായ
എനിക്കെന്റെ നമോവാകം
No comments:
Post a Comment