വൈശേഷികം
===========
അവനെ കാണാന്‍ എനിക്ക്
സഞ്ചരിക്കേണ്ടത് കണ്ണുകള്‍
കൊണ്ടല്ല -ചിന്തകളിലൂടെയാണ്
സങ്കല്പനങ്ങളിലൂടെയാണ്
യാത്രയോ..ഒരു തരി പൊടിയുടെ
ആയിരത്തിലോരംശത്തിലെക്കും
അവന് അവിടെയുണ്ടന്നാ
ണവര്‍ പറയുന്നത്
പറഞ്ഞതൊക്കെ പിന്നീടവർ
മാറ്റി പറഞ്ഞിട്ടുമുണ്ട്
അറിയില്ല
അറിവില്ലായ്മയുടെ
അളവുകോലാണവന്
എന്തായാലും യാത്ര തുടരുകയാണ്
കാരിരിമ്പിന്റെ കഠിനതയില്ലും
കരളിനിന്റെ സരളതയിലും
അവന് നിലനിക്കുന്നു
താപമാനങ്ങളില്
ഹിമമായി..ജലമായി
ബാഷ്പകണമായി
അവന്റെ വേഷപകര്ചകള്
മൊഴിയുടെ ആഴങ്ങളില്‍
കാഴ്ച്ചയുടെ വെട്ടങ്ങളില്‍
ശബ്ദമായി ...വെളിച്ചമായി
അവന്റെ തരംഗകളിയാട്ടം
ചക്രവാളങ്ങള്‍ക്കപ്പുറമുള്ള
ശൂന്യതയില്‍ ശുദ്ധശൂന്യ
തയായി അവനുണ്ട്
അസ്തിത്വതിനപ്പുറം
അനിശ്ചിതത്വമാണ് നീ
നിഗൂഡതയിലെ ഗുപ്ത
സാന്നിധ്യമാണ് നീ
താണ്ഡവങ്ങളിലെ
ഉറഞ്ഞുതുള്ളുന്ന സര്‍വ്വ
സംഹാരോര്ജ്ജമാണ് നീ
കാലത്തിന്റെ ദേശത്തിന്റെ
ഗതീയതയുടെ അതിവിദൂര
സൂക്ഷ്മതയില്‍ നീ വസിക്കുന്നെന്നു
അവര്‍ പറയുന്നു
അവര്‍ പറഞ്ഞതൊക്കെ
മാറ്റി പറഞ്ഞിട്ടുമുണ്ട്
നെറുകയ്ക്കുള്ളിലെ ഒരുപിടി
ചോറിന്റെ മായകാഴ്ചയാണു
കൂട്ടുകാരാ നീയും ഞാനും
അത് നീയാകുന്നു
ഞാനും അതാകുന്നു *
ഈ കൂടിചേരലില്‍ നമ്മുടെ
യാത്രയും അവസാനിക്കട്ടെ
(*തത്ത്വമസി
===========
അവനെ കാണാന്‍ എനിക്ക്
സഞ്ചരിക്കേണ്ടത് കണ്ണുകള്‍
കൊണ്ടല്ല -ചിന്തകളിലൂടെയാണ്
സങ്കല്പനങ്ങളിലൂടെയാണ്
യാത്രയോ..ഒരു തരി പൊടിയുടെ
ആയിരത്തിലോരംശത്തിലെക്കും
അവന് അവിടെയുണ്ടന്നാ
ണവര്‍ പറയുന്നത്
പറഞ്ഞതൊക്കെ പിന്നീടവർ
മാറ്റി പറഞ്ഞിട്ടുമുണ്ട്
അറിയില്ല
അറിവില്ലായ്മയുടെ
അളവുകോലാണവന്
എന്തായാലും യാത്ര തുടരുകയാണ്
കാരിരിമ്പിന്റെ കഠിനതയില്ലും
കരളിനിന്റെ സരളതയിലും
അവന് നിലനിക്കുന്നു
താപമാനങ്ങളില്
ഹിമമായി..ജലമായി
ബാഷ്പകണമായി
അവന്റെ വേഷപകര്ചകള്
മൊഴിയുടെ ആഴങ്ങളില്‍
കാഴ്ച്ചയുടെ വെട്ടങ്ങളില്‍
ശബ്ദമായി ...വെളിച്ചമായി
അവന്റെ തരംഗകളിയാട്ടം
ചക്രവാളങ്ങള്‍ക്കപ്പുറമുള്ള
ശൂന്യതയില്‍ ശുദ്ധശൂന്യ
തയായി അവനുണ്ട്
അസ്തിത്വതിനപ്പുറം
അനിശ്ചിതത്വമാണ് നീ
നിഗൂഡതയിലെ ഗുപ്ത
സാന്നിധ്യമാണ് നീ
താണ്ഡവങ്ങളിലെ
ഉറഞ്ഞുതുള്ളുന്ന സര്‍വ്വ
സംഹാരോര്ജ്ജമാണ് നീ
കാലത്തിന്റെ ദേശത്തിന്റെ
ഗതീയതയുടെ അതിവിദൂര
സൂക്ഷ്മതയില്‍ നീ വസിക്കുന്നെന്നു
അവര്‍ പറയുന്നു
അവര്‍ പറഞ്ഞതൊക്കെ
മാറ്റി പറഞ്ഞിട്ടുമുണ്ട്
നെറുകയ്ക്കുള്ളിലെ ഒരുപിടി
ചോറിന്റെ മായകാഴ്ചയാണു
കൂട്ടുകാരാ നീയും ഞാനും
അത് നീയാകുന്നു
ഞാനും അതാകുന്നു *
ഈ കൂടിചേരലില്‍ നമ്മുടെ
യാത്രയും അവസാനിക്കട്ടെ
(*തത്ത്വമസി
No comments:
Post a Comment