കണ്ണാടി
========
നീലാകാശത്തിനു കുറുകെ
വെള്ള കൊക്കുകള്‍
പറക്കുന്നത് ഞാന്‍
പലതവണ കണ്ടിട്ടുണ്ട്
അവ എനിക്ക്
വെറും കാഴ്ചകള്‍
മാത്രമായിരുന്നു
ഭൂമിയില്‍ പതിച്ച
എന്റെയൊരു
കാലടികളിലും
ഒരിക്കല്‍ പോലും
താമരപൂക്കള്‍
വിരിഞ്ഞിട്ടില്ല
ഒരു പുഴയും
എനിക്കുവേണ്ടി
വഴിമാറി ഒഴുകിയിട്ടില്ല
എല്ലാം കണ്ടും
കേട്ടും നടന്നിട്ടും
ഒരിക്കലും കണ്ടെന്ന
നിറവെന്നില്‍
നിറഞ്ഞിട്ടില്ല .
ഉറങ്ങുന്നില്ലെങ്കിലും
ഉണര്‍ന്നിട്ടുമില്ലാ
ന്നൊരു തോന്നല്‍
എത്ര അമര്‍ത്തിതുടച്ചാലും
മായാത്ത കാമത്തിന്റെ
കരിമഷി പുരണ്ട
കണ്ണുകളിലൂടെയാണെന്റെ
കാഴ്ച്ചകളെന്നു ഞാന്‍
തിരിച്ചറിയുന്നില്ല
കള്ളചുവടുകളും
താളപിഴകളും
അഴുക്കായി കാലില്‍
പറ്റിപിടിച്ചിരിക്കുന്നത്
ഞാന്‍ തുടച്ചുകളയുന്നതെയില്ല
ഉടുപുടവ വലിച്ചുകീറി
നശിപ്പിച്ച പ്രകൃതി തന്‍
പുഴപെണ്ണ് എന്നോട്
പൊറുക്കില്ലന്നു ഞാന്‍
കരുതിയിരുന്നില്ല
പരമഹംസനും
ബുദ്ധനുമൊക്കയായി
ഉണരണമെങ്കില്‍
കഴുകി തുടച്ചയൊരു
കണ്ണാടി ഉള്ളില്‍
ഉണ്ടാവണമെന്ന്
അറിഞ്ഞിരുന്നില്ല
========
നീലാകാശത്തിനു കുറുകെ
വെള്ള കൊക്കുകള്‍
പറക്കുന്നത് ഞാന്‍
പലതവണ കണ്ടിട്ടുണ്ട്
അവ എനിക്ക്
വെറും കാഴ്ചകള്‍
മാത്രമായിരുന്നു
ഭൂമിയില്‍ പതിച്ച
എന്റെയൊരു
കാലടികളിലും
ഒരിക്കല്‍ പോലും
താമരപൂക്കള്‍
വിരിഞ്ഞിട്ടില്ല
ഒരു പുഴയും
എനിക്കുവേണ്ടി
വഴിമാറി ഒഴുകിയിട്ടില്ല
എല്ലാം കണ്ടും
കേട്ടും നടന്നിട്ടും
ഒരിക്കലും കണ്ടെന്ന
നിറവെന്നില്‍
നിറഞ്ഞിട്ടില്ല .
ഉറങ്ങുന്നില്ലെങ്കിലും
ഉണര്‍ന്നിട്ടുമില്ലാ
ന്നൊരു തോന്നല്‍
എത്ര അമര്‍ത്തിതുടച്ചാലും
മായാത്ത കാമത്തിന്റെ
കരിമഷി പുരണ്ട
കണ്ണുകളിലൂടെയാണെന്റെ
കാഴ്ച്ചകളെന്നു ഞാന്‍
തിരിച്ചറിയുന്നില്ല
കള്ളചുവടുകളും
താളപിഴകളും
അഴുക്കായി കാലില്‍
പറ്റിപിടിച്ചിരിക്കുന്നത്
ഞാന്‍ തുടച്ചുകളയുന്നതെയില്ല
ഉടുപുടവ വലിച്ചുകീറി
നശിപ്പിച്ച പ്രകൃതി തന്‍
പുഴപെണ്ണ് എന്നോട്
പൊറുക്കില്ലന്നു ഞാന്‍
കരുതിയിരുന്നില്ല
പരമഹംസനും
ബുദ്ധനുമൊക്കയായി
ഉണരണമെങ്കില്‍
കഴുകി തുടച്ചയൊരു
കണ്ണാടി ഉള്ളില്‍
ഉണ്ടാവണമെന്ന്
അറിഞ്ഞിരുന്നില്ല
No comments:
Post a Comment