കൃഷ്ണ ഗാനം
===========
കണ്ണാ ,കാര്‍മുകില്‍ വര്‍ണ്ണാ
നിന്‍ മധുര മുരളികയില്‍ നിന്നു -
യരുന്നത്തെന്‍ ജീവ നിനദം ,മമ
തപ്താന്തരാത്മവിന്‍ മുക്തിഗീതം
കലങ്ങിയൊഴുകുമെന്‍
മാനസയമുനയില്‍
മുകുന്ദാ- നീ കാളിയ
നൃത്തമാടു ആനന്ദനടനമാടു
മോഹശാദ്വലരണഭൂമിയില്‍
വിഷാദചിത്തനായി കേഴുമ്പോള്‍
കേശവാ നീയെന്നില്‍
ശാന്തി തന്‍ ഗീതയാകൂ
വൃന്ദാവനത്തിലെ രാസക്രീഡ
തന്‍ മോഹനപ്രണയാര്‍ദ്ര
നിമിഷങ്ങളില്‍ മാധവാ
നീയെന്നെനിന്‍ രാധയാക്കൂ
ആത്മ രൂപയാക്കൂ ..
തീരാദു:ഖ തുലാമഴയില്‍
ഗോവിന്ദാ നീയെന്നില്‍
നിറയുന്ന ബോധത്തിന്‍
ഗോവര്‍ദ്ധനോദ്ധാരനാകൂ
നാദസ്വരൂപാ വിഭൂതിസുന്ദരാ
നീയെന്നില്‍ ഒരു നൂറു
മണിപത്മമായി വിരിയൂ
നിത്യാനന്ദ നവനീതമായി ഉറയൂ
===========
കണ്ണാ ,കാര്‍മുകില്‍ വര്‍ണ്ണാ
നിന്‍ മധുര മുരളികയില്‍ നിന്നു -
യരുന്നത്തെന്‍ ജീവ നിനദം ,മമ
തപ്താന്തരാത്മവിന്‍ മുക്തിഗീതം
കലങ്ങിയൊഴുകുമെന്‍
മാനസയമുനയില്‍
മുകുന്ദാ- നീ കാളിയ
നൃത്തമാടു ആനന്ദനടനമാടു
മോഹശാദ്വലരണഭൂമിയില്‍
വിഷാദചിത്തനായി കേഴുമ്പോള്‍
കേശവാ നീയെന്നില്‍
ശാന്തി തന്‍ ഗീതയാകൂ
വൃന്ദാവനത്തിലെ രാസക്രീഡ
തന്‍ മോഹനപ്രണയാര്‍ദ്ര
നിമിഷങ്ങളില്‍ മാധവാ
നീയെന്നെനിന്‍ രാധയാക്കൂ
ആത്മ രൂപയാക്കൂ ..
തീരാദു:ഖ തുലാമഴയില്‍
ഗോവിന്ദാ നീയെന്നില്‍
നിറയുന്ന ബോധത്തിന്‍
ഗോവര്‍ദ്ധനോദ്ധാരനാകൂ
നാദസ്വരൂപാ വിഭൂതിസുന്ദരാ
നീയെന്നില്‍ ഒരു നൂറു
മണിപത്മമായി വിരിയൂ
നിത്യാനന്ദ നവനീതമായി ഉറയൂ
No comments:
Post a Comment