ധ്യാനം
======
അമ്മിഞ്ഞയില്‍ ജീവന്റെ
പാല്‍ നിറപ്പതും ,
ക്ഷീരപഥ വീഥികളില്‍
പൊന്‍താരകങ്ങളെ -
യണിയിചു നില്പ്പതും ,
തിരയിളകും കടലിലെ
ജലസഞ്ചയത്തെ കാര്‍-
മേഘമാലയാക്കി,യൊടുവി
ലുരുക്കി മഴയായി പെയ്യിപ്പതും ,
വെറും കണ്ണില്‍
തെളിയാത്ത അണുരൂപ
ബീജത്തില്‍ കണ്ണും
കാതും കരളിലൊരായിരം
കഴിവുമായി മനുജനെ -
യൊളിപ്പിച്ചു വെപ്പതും
ആരെന്ന ചോദ്യം ..
താതന്റെ രേതസ്സിലൂട -
മ്മതന്‍ പാലിലൂടെ
വളര്‍ന്നു മുറ്റിയ കോശങ്ങ-
ളോരോന്നിലും മുഴങ്ങി
തുടങ്ങവേ ...
മിഴിയടച്ചു മൊഴിയട
ച്ചെന്റെ ഉള്ളിലുത്തരം
ചികയാന്‍ തുടങ്ങി ഞാന്‍
======
അമ്മിഞ്ഞയില്‍ ജീവന്റെ
പാല്‍ നിറപ്പതും ,
ക്ഷീരപഥ വീഥികളില്‍
പൊന്‍താരകങ്ങളെ -
യണിയിചു നില്പ്പതും ,
തിരയിളകും കടലിലെ
ജലസഞ്ചയത്തെ കാര്‍-
മേഘമാലയാക്കി,യൊടുവി
ലുരുക്കി മഴയായി പെയ്യിപ്പതും ,
വെറും കണ്ണില്‍
തെളിയാത്ത അണുരൂപ
ബീജത്തില്‍ കണ്ണും
കാതും കരളിലൊരായിരം
കഴിവുമായി മനുജനെ -
യൊളിപ്പിച്ചു വെപ്പതും
ആരെന്ന ചോദ്യം ..
താതന്റെ രേതസ്സിലൂട -
മ്മതന്‍ പാലിലൂടെ
വളര്‍ന്നു മുറ്റിയ കോശങ്ങ-
ളോരോന്നിലും മുഴങ്ങി
തുടങ്ങവേ ...
മിഴിയടച്ചു മൊഴിയട
ച്ചെന്റെ ഉള്ളിലുത്തരം
ചികയാന്‍ തുടങ്ങി ഞാന്‍
No comments:
Post a Comment