കാറ്റും കരയും
==========
വഴിയില്‍ കണ്ട മരങ്ങളെ
-യാകെയൊരുന്മാദിയെ
പോലുമ്മവെച്ച്ചെത്തിയ
കാറ്റിനോടവള്‍ മൊഴിഞ്ഞു
'ചുടു ചുംബനങ്ങളുടെ
പൂകൂട എന്നിലേക്കും
നീ കമഴ്ത്തുക ...'
ശീല്‍കാരങ്ങളോടെ
ഞാനൊന്നുലയട്ടെ ,
വിയര്‍പ്പും വികാരവും
മെയ്യാകെ പൊടിയട്ടെ,
ചുഴലിപോല്‍ ആഴങ്ങളില്‍
ആഴ്ന്നിറങ്ങട്ടെ ...,
മരം കോച്ചും
മകരമഞ്ഞുമായി ,
വിണ്ടു കീറുന്ന
മീനചൂടുമായി ,
മടിയില്‍ മഴത്തുള്ളികള്‍
ഒളിപ്പിചെത്തുന്ന
തുലാവര്ഷമായി,
തേനൂറും പൂമണമായി ,
ഓരോ ഋതുവിലും
നീയെന്നെ ഋതുമതിയാക്കൂ ,
പൂങ്കാറ്റെ,പുളകിതയാക്കൂ ..
പതിയായി ,ജാരനായി
പൂവാലനായി സഖേ
നിന്‍ പ്രിയ ധരിത്രിയെ
പലവിധം തഴുകിയുണര്‍ത്തുക
ദിനരാത്രങ്ങള്‍ നിറയേ ...
==========
വഴിയില്‍ കണ്ട മരങ്ങളെ
-യാകെയൊരുന്മാദിയെ
പോലുമ്മവെച്ച്ചെത്തിയ
കാറ്റിനോടവള്‍ മൊഴിഞ്ഞു
'ചുടു ചുംബനങ്ങളുടെ
പൂകൂട എന്നിലേക്കും
നീ കമഴ്ത്തുക ...'
ശീല്‍കാരങ്ങളോടെ
ഞാനൊന്നുലയട്ടെ ,
വിയര്‍പ്പും വികാരവും
മെയ്യാകെ പൊടിയട്ടെ,
ചുഴലിപോല്‍ ആഴങ്ങളില്‍
ആഴ്ന്നിറങ്ങട്ടെ ...,
മരം കോച്ചും
മകരമഞ്ഞുമായി ,
വിണ്ടു കീറുന്ന
മീനചൂടുമായി ,
മടിയില്‍ മഴത്തുള്ളികള്‍
ഒളിപ്പിചെത്തുന്ന
തുലാവര്ഷമായി,
തേനൂറും പൂമണമായി ,
ഓരോ ഋതുവിലും
നീയെന്നെ ഋതുമതിയാക്കൂ ,
പൂങ്കാറ്റെ,പുളകിതയാക്കൂ ..
പതിയായി ,ജാരനായി
പൂവാലനായി സഖേ
നിന്‍ പ്രിയ ധരിത്രിയെ
പലവിധം തഴുകിയുണര്‍ത്തുക
ദിനരാത്രങ്ങള്‍ നിറയേ ...
No comments:
Post a Comment