ഓര്‍മ്മകള്‍ പറയാതിരുന്നത്
==========================
ഓര്‍മ്മകള്‍ പറയാതൊ-
ളിപ്പിച്ച കഥകള്‍
ചികയുവാന്‍,മഴനൂലി-
ലൂടിന്നു ഞാന്‍
മറുകര തേടി പറന്നു
ആരും കാണാതെ...
ഉമ്മറ കോലായില്‍
മഴവെള്ളം തട്ടി-
ത്തെറിപ്പിച്ച , കുഞ്ഞിളം-
മനസ്സിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
കൈ വെള്ളയില്‍,നീണ്ടു
തുടുത്തു പതിഞ്ഞൊരാ
ചൂരല്‍ പാടുകള്‍
തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
കാലം ക്ലാവു പിടിപ്പിച്ച
ഓട്ടുരുളി ,ചാരവും
ചകിരിയും ചേര്‍ത്ത -
മര്‍ത്തി തുടച്ചു ഞാന്‍
മറുകര തേടി പറന്നു....
അധരം നുണഞ്ഞെന്നെ
ഊറ്റി കുടിക്കുന്ന ,നിന്‍ ചുടു
ചുംബനത്തിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
ആലിന്‍ ചുവട്ടിലെ
തെയ്യത്തറയിലാടി തിമിര്‍ക്കുന്ന
കോമരം തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
കുളിരുള്ള രാത്രിയി -
ലുണ്ണിയിടയന്റെ
പിറവി പുകഴ്ത്തുന്ന
നക്ഷത്രദീപങ്ങളിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
മറുകരയിലെത്തി,
മറവിയെ തോല്‍പ്പിച്ചു ,
ഓര്‍മ്മ തന്‍ പത്തായം
പതിയെ തുറന്നപോള -
തിനുള്ളിലെന്‍ ജാതകം
പുറം ചട്ടയില്ലാതെ
ചിതലുകള്‍ തിന്നു
ചിതറി കിടക്കുന്നു ...
ശിശിരങ്ങളോരോന്നിലും
പഴുത്ത ഇലകള്‍ക്കൊപ്പം
കൊഴിയുന്ന യൗവനം,
മടങ്ങി വരാത്ത വസന്തങ്ങള്‍-
ക്കായി ,ഒരു ചെമ്പനീര്‍ പൂവ്
കരുതി വെചീടുന്നു ....
ഓര്‍മ്മകള്‍ പറയാതിരുന്ന ..
സ്വപ്‌നങ്ങള്‍ തെളിയാതിരു-
ന്നയിടങ്ങളില്‍ ,ഞാന്‍
കാത്തു വെചീടുന്നു....
==========================
ഓര്‍മ്മകള്‍ പറയാതൊ-
ളിപ്പിച്ച കഥകള്‍
ചികയുവാന്‍,മഴനൂലി-
ലൂടിന്നു ഞാന്‍
മറുകര തേടി പറന്നു
ആരും കാണാതെ...
ഉമ്മറ കോലായില്‍
മഴവെള്ളം തട്ടി-
ത്തെറിപ്പിച്ച , കുഞ്ഞിളം-
മനസ്സിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
കൈ വെള്ളയില്‍,നീണ്ടു
തുടുത്തു പതിഞ്ഞൊരാ
ചൂരല്‍ പാടുകള്‍
തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
കാലം ക്ലാവു പിടിപ്പിച്ച
ഓട്ടുരുളി ,ചാരവും
ചകിരിയും ചേര്‍ത്ത -
മര്‍ത്തി തുടച്ചു ഞാന്‍
മറുകര തേടി പറന്നു....
അധരം നുണഞ്ഞെന്നെ
ഊറ്റി കുടിക്കുന്ന ,നിന്‍ ചുടു
ചുംബനത്തിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
ആലിന്‍ ചുവട്ടിലെ
തെയ്യത്തറയിലാടി തിമിര്‍ക്കുന്ന
കോമരം തന്നിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
കുളിരുള്ള രാത്രിയി -
ലുണ്ണിയിടയന്റെ
പിറവി പുകഴ്ത്തുന്ന
നക്ഷത്രദീപങ്ങളിലൂടിന്നു ഞാന്‍
മറുകര തേടി പറന്നു....
മറുകരയിലെത്തി,
മറവിയെ തോല്‍പ്പിച്ചു ,
ഓര്‍മ്മ തന്‍ പത്തായം
പതിയെ തുറന്നപോള -
തിനുള്ളിലെന്‍ ജാതകം
പുറം ചട്ടയില്ലാതെ
ചിതലുകള്‍ തിന്നു
ചിതറി കിടക്കുന്നു ...
ശിശിരങ്ങളോരോന്നിലും
പഴുത്ത ഇലകള്‍ക്കൊപ്പം
കൊഴിയുന്ന യൗവനം,
മടങ്ങി വരാത്ത വസന്തങ്ങള്‍-
ക്കായി ,ഒരു ചെമ്പനീര്‍ പൂവ്
കരുതി വെചീടുന്നു ....
ഓര്‍മ്മകള്‍ പറയാതിരുന്ന ..
സ്വപ്‌നങ്ങള്‍ തെളിയാതിരു-
ന്നയിടങ്ങളില്‍ ,ഞാന്‍
കാത്തു വെചീടുന്നു....
No comments:
Post a Comment