പശുജീവിതം
============
കിടപ്പറയിലോ,
ആപ്പിസിലോ ,
ആള്‍കൂട്ടത്തിലോ
എവിടെയെങ്കിലും
വെറുതെ ഒന്നു നിന്നാല്‍ മതി,
ചവച്ചു തീരാത്തയും
ദഹിച്ചു പോവാത്തയുമായ
ഓര്‍മ്മകള്‍ ഓടിവരികയായി.
പുളിച്ചു തികട്ടുന്ന
പിത്ത രസം പോലെ ,
പണ്ടേ ഇറക്കിവിട്ടവയും
ഇട്ടേച്ചു പോയവയും
ഒളിചോടിയവയും ഒക്കെ ,
മറപൊക്കി നാണമില്ലാതെ
കടന്നു വരും ...
രണ്ടു കാലില്‍ നടന്നു
തുടങ്ങിയിട്ടും , ഈ
നാല്‍കാലി ചവപ്പ്
ഇനിയും തീര്‍ന്നിട്ടില്ല ..
സൂഫികഥ പോലെ ,
ഇറക്കി വെച്ചതൊക്കെയും
മനസ്സില്‍ പിന്നെയും
ചുമന്നുകൊണ്ടേയിരിക്കുന്നു
============
കിടപ്പറയിലോ,
ആപ്പിസിലോ ,
ആള്‍കൂട്ടത്തിലോ
എവിടെയെങ്കിലും
വെറുതെ ഒന്നു നിന്നാല്‍ മതി,
ചവച്ചു തീരാത്തയും
ദഹിച്ചു പോവാത്തയുമായ
ഓര്‍മ്മകള്‍ ഓടിവരികയായി.
പുളിച്ചു തികട്ടുന്ന
പിത്ത രസം പോലെ ,
പണ്ടേ ഇറക്കിവിട്ടവയും
ഇട്ടേച്ചു പോയവയും
ഒളിചോടിയവയും ഒക്കെ ,
മറപൊക്കി നാണമില്ലാതെ
കടന്നു വരും ...
രണ്ടു കാലില്‍ നടന്നു
തുടങ്ങിയിട്ടും , ഈ
നാല്‍കാലി ചവപ്പ്
ഇനിയും തീര്‍ന്നിട്ടില്ല ..
സൂഫികഥ പോലെ ,
ഇറക്കി വെച്ചതൊക്കെയും
മനസ്സില്‍ പിന്നെയും
ചുമന്നുകൊണ്ടേയിരിക്കുന്നു
No comments:
Post a Comment