കുടിയിറക്കല്‍
============
ഉപ്പുവെള്ളത്തിലിട്ട
കണ്ണിമാങ്ങാപ്പോലെ,
അവനവനില്‍ നിന്ന്‍
കുടിയിറക്കപെട്ടവന്‍റെ
വേദന,അത് അവനു-
മാത്രമേ അറിയൂ.
നേര്‍ത്ത സ്തരത്തിലൂടെ
സത്ത് എല്ലാം
വലിച്ചെടുക്കുന്ന
ഗാഢതയിലെ
വ്യത്യാസങ്ങള്‍.
മണം പിച്ചിയെടുക്കപെട്ട
പൂവിന്‍റെ ആകുലതകള്‍,
ചിറക് കരിഞ്ഞുപോയ
കിളിയുടെ വേദനകള്‍,
ഒഴുക്ക് നഷ്ടപെട്ട
പുഴയുടെ നൊമ്പരങ്ങള്‍.
പകരം പതിച്ചുകിട്ടുന്ന
പൊന്നുംവിലകള്‍ക്ക്
നികത്താനാവാത്ത
നോവുകള്‍.............
അവനവനില്‍ നിന്ന്‍
കുടിയിറക്കപെട്ടവന്‍റെ
വേദന,അവന്‍റെ
മാത്രം നോവാണ്,
ആത്മനൊമ്പരമാണ്...
============
ഉപ്പുവെള്ളത്തിലിട്ട
കണ്ണിമാങ്ങാപ്പോലെ,
അവനവനില്‍ നിന്ന്‍
കുടിയിറക്കപെട്ടവന്‍റെ
വേദന,അത് അവനു-
മാത്രമേ അറിയൂ.
നേര്‍ത്ത സ്തരത്തിലൂടെ
സത്ത് എല്ലാം
വലിച്ചെടുക്കുന്ന
ഗാഢതയിലെ
വ്യത്യാസങ്ങള്‍.
മണം പിച്ചിയെടുക്കപെട്ട
പൂവിന്‍റെ ആകുലതകള്‍,
ചിറക് കരിഞ്ഞുപോയ
കിളിയുടെ വേദനകള്‍,
ഒഴുക്ക് നഷ്ടപെട്ട
പുഴയുടെ നൊമ്പരങ്ങള്‍.
പകരം പതിച്ചുകിട്ടുന്ന
പൊന്നുംവിലകള്‍ക്ക്
നികത്താനാവാത്ത
നോവുകള്‍.............
അവനവനില്‍ നിന്ന്‍
കുടിയിറക്കപെട്ടവന്‍റെ
വേദന,അവന്‍റെ
മാത്രം നോവാണ്,
ആത്മനൊമ്പരമാണ്...
No comments:
Post a Comment