നൂല്‍പാലം
************
യുദ്ധം ജയിച്ചു കഴിഞ്ഞപ്പോഴാണ്
കിരീടവും ചെങ്കോലും ,
സിംഹാസനവും നഷ്ടമായത് ..
ആദ്യം ഓടിയെത്തിയപോഴാണ്
മുന്നില്‍ ഇനി ദൂരങ്ങളി-
ല്ലായെന്നു മനസ്സിലായത് ..
ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞൊ-
ഴുകിയപ്പോഴാണ്,എല്ലാ
കണ്ണുനീരിനും ഉപ്പാണെന്ന്
തിരിച്ചറിഞ്ഞത് ......
കണ്ണുകളില്‍ തിമിരം
പടര്‍ന്നു കയറിയപ്പഴാണ്
തലയ്ക്കുള്ളിലെ മിഴിതുറന്നത്.
കാല്‍കീഴിലെ മണ്ണ്
ഒലിച്ചുപോകുമ്പോഴാണ് ,
ഭാരമില്ലായ്മ അനുഭവിച്ചറി
-യുന്നതെന്ന് പഠിപ്പിച്ചത്
തിരയും കടലുമാണ് ,
പിന്നെ ഒരു ജീവിതകാലവും
************
യുദ്ധം ജയിച്ചു കഴിഞ്ഞപ്പോഴാണ്
കിരീടവും ചെങ്കോലും ,
സിംഹാസനവും നഷ്ടമായത് ..
ആദ്യം ഓടിയെത്തിയപോഴാണ്
മുന്നില്‍ ഇനി ദൂരങ്ങളി-
ല്ലായെന്നു മനസ്സിലായത് ..
ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞൊ-
ഴുകിയപ്പോഴാണ്,എല്ലാ
കണ്ണുനീരിനും ഉപ്പാണെന്ന്
തിരിച്ചറിഞ്ഞത് ......
കണ്ണുകളില്‍ തിമിരം
പടര്‍ന്നു കയറിയപ്പഴാണ്
തലയ്ക്കുള്ളിലെ മിഴിതുറന്നത്.
കാല്‍കീഴിലെ മണ്ണ്
ഒലിച്ചുപോകുമ്പോഴാണ് ,
ഭാരമില്ലായ്മ അനുഭവിച്ചറി
-യുന്നതെന്ന് പഠിപ്പിച്ചത്
തിരയും കടലുമാണ് ,
പിന്നെ ഒരു ജീവിതകാലവും
No comments:
Post a Comment