ചുംബന വിപ്ലവം
=============
തെരുവോരങ്ങളില്‍ ,ചേരികളില്‍
ഒരുമ്മ പോലും കിട്ടാതെ ,
ജനിച്ചു ജീവിക്കുന്ന
എത്രയോ അനാഥകുരുന്നുകള്‍!
മരണം പോലുമൊന്നമര്‍ത്തി
ചുംബിക്കുവാന്‍ ,മടിച്ചു -
നില്‍ക്കുന്ന ,ആര്‍ക്കുമേ വേണ്ടാത്ത
എത്രയോ വൃദ്ധജന്മങ്ങള്‍ !
കയറു പൊട്ടിച്ച രോഗങ്ങള്‍
ചവച്ചു തുപ്പിയ ,ഒരു സാന്ത്വന
ചുംബനം കാത്തിരിക്കുന്ന
എത്രയോ രോഗികള്‍!
ഹേ !യുവജനതേ,പങ്കുവെയ്ക്കുക
നിങ്ങള്‍ ,കനിവൂറും ചുംബനങ്ങള്‍
തിരസ്കൃതരായയീ ജന്‍മങ്ങള്‍ക്കായി.
തെരുവിലലയുന്ന കുഞ്ഞിനും ,
പടിയിറക്കിയ വയസ്സര്‍ക്കും ,
മരണം മണക്കുന്ന ആതുരര്‍ക്കും .
കെട്ടിപ്പിടിചൊരുമ്മ നല്‍കി
പ്രതികരിക്കുക ,പ്രതിഷേധിക്കുക.
നിങ്ങള്‍ തന്‍ ചുംബനങ്ങള്‍,ഓരോന്നു-
മവര്‍ക്കൊത്തിരി പ്രതീക്ഷകളാണ്.
പ്രണയമൊരാഭാസമല്ല ,
പ്രതിഭാസമാണെന്ന് തിരിച്ചറിഞ്ഞീടുക.
ആരും കാണാതെ,കവിളിലൊരു
പൂത്തിരിയായി ,പുളകമായി
പങ്കുവെയ്ക്കുന്ന പ്രണയഉമ്മകള്‍
കാലാതിവര്‍ത്തികളല്ലോ ..
ചിതലരിക്കാത്ത ഓര്‍മചിത്രങ്ങളല്ലോ ...
=============
തെരുവോരങ്ങളില്‍ ,ചേരികളില്‍
ഒരുമ്മ പോലും കിട്ടാതെ ,
ജനിച്ചു ജീവിക്കുന്ന
എത്രയോ അനാഥകുരുന്നുകള്‍!
മരണം പോലുമൊന്നമര്‍ത്തി
ചുംബിക്കുവാന്‍ ,മടിച്ചു -
നില്‍ക്കുന്ന ,ആര്‍ക്കുമേ വേണ്ടാത്ത
എത്രയോ വൃദ്ധജന്മങ്ങള്‍ !
കയറു പൊട്ടിച്ച രോഗങ്ങള്‍
ചവച്ചു തുപ്പിയ ,ഒരു സാന്ത്വന
ചുംബനം കാത്തിരിക്കുന്ന
എത്രയോ രോഗികള്‍!
ഹേ !യുവജനതേ,പങ്കുവെയ്ക്കുക
നിങ്ങള്‍ ,കനിവൂറും ചുംബനങ്ങള്‍
തിരസ്കൃതരായയീ ജന്‍മങ്ങള്‍ക്കായി.
തെരുവിലലയുന്ന കുഞ്ഞിനും ,
പടിയിറക്കിയ വയസ്സര്‍ക്കും ,
മരണം മണക്കുന്ന ആതുരര്‍ക്കും .
കെട്ടിപ്പിടിചൊരുമ്മ നല്‍കി
പ്രതികരിക്കുക ,പ്രതിഷേധിക്കുക.
നിങ്ങള്‍ തന്‍ ചുംബനങ്ങള്‍,ഓരോന്നു-
മവര്‍ക്കൊത്തിരി പ്രതീക്ഷകളാണ്.
പ്രണയമൊരാഭാസമല്ല ,
പ്രതിഭാസമാണെന്ന് തിരിച്ചറിഞ്ഞീടുക.
ആരും കാണാതെ,കവിളിലൊരു
പൂത്തിരിയായി ,പുളകമായി
പങ്കുവെയ്ക്കുന്ന പ്രണയഉമ്മകള്‍
കാലാതിവര്‍ത്തികളല്ലോ ..
ചിതലരിക്കാത്ത ഓര്‍മചിത്രങ്ങളല്ലോ ...
No comments:
Post a Comment