ഇടനെഞ്ചിലെ തെയ്യം
+++++++++++++++++++
+++++++++++++++++++
തെയ്യങ്ങളാടുന്നു
കോലങ്ങള്‍ തുള്ളുന്നു ,
തെക്കേ തറയിലെ
മുത്തപ്പന്‍ തന്‍ മുന്നില്‍
തോറ്റംപാട്ടുകളുച്ചത്തില്‍
താളത്തില്‍ പാടി മുറുകുന്നു.
അമ്മ മരിച്ചതിന്‍ ആണ്ടു
തികഞ്ഞില്ല, വയനാടന്‍
കുലവന്റെ ഉള്ളിലിരിക്കുന്ന
കൊച്ചുകണാരന്റെ
നെഞ്ചകം നീറി.....
കൂരയില്‍ അച്ഛനുറങ്ങാതെ
കുരച്ചു കുരച്ചു കിടക്കുന്നു
ദൈവതം തുള്ളി കിട്ടുന്ന
ദക്ഷിണ കൊണ്ട് ,അറ്റങ്ങളെല്ലാം
കൂട്ടിമുട്ടിക്കണം....
ഭാവിയറിയുവാന്‍
കാത്തുനില്‍പോര്‍ക്കു
മുന്‍പില്‍, ഭൂതവും
ഭാവിയും വര്‍ത്തമാനങ്ങളും
കൊട്ടിയടഞ്ഞൊരു സാധു-
ജന്മത്തിന്റെ പയംകുറ്റിയാട്ടം.
മുഖത്തേപ്പും മെയ്യെഴുത്തും
കഴുകി കളഞ്ഞിടാമെങ്കിലും,
മായിക്കാനാവാത്ത തലയി-
ലെഴുത്ത് കൊഞ്ഞനം കുത്തുന്നു.
കുരുത്തോല ചെറുകാറ്റിലുല-
യുന്ന പോലെ,മനസ്സാകെ
കനലാഴിയില്‍ നൊന്തുപിടയുന്നു.
വയനാടന്‍ കുലവന്റെ
ഉള്ളിലിരിക്കുന്ന കൊച്ചു-
കണാരന്റെ ഉള്ളകം നീറി..
ആറിന്റെ ആഴത്തിലാരോടും
പറയാതെ,ആരുമറിയാതെ
ഒളിച്ചിരിക്കാന്‍ പോയോ-
രോപ്പോളിന്‍ വാത്സല്യ
സ്മൃതികള്‍ തികട്ടി വരുന്നു.
വേനല്‍ തിളയ്ക്കുന്നു,
വേദനകള്‍ പുകയുന്നു,
ഇനി പെരുംകളിയാട്ടകാലം,
കായ് പത്തു കയ്യില്‍
വരുന്നോരാകാലം....
വയനാടന്‍ കുലവന്‍
ആഞ്ഞുറഞ്ഞു തുള്ളി.
ഉള്ളിലിരിക്കുന്ന കൊച്ചുകണാരന്‍
ദൈവത്താറായി കിതച്ചു......
കോലങ്ങള്‍ തുള്ളുന്നു ,
തെക്കേ തറയിലെ
മുത്തപ്പന്‍ തന്‍ മുന്നില്‍
തോറ്റംപാട്ടുകളുച്ചത്തില്‍
താളത്തില്‍ പാടി മുറുകുന്നു.
അമ്മ മരിച്ചതിന്‍ ആണ്ടു
തികഞ്ഞില്ല, വയനാടന്‍
കുലവന്റെ ഉള്ളിലിരിക്കുന്ന
കൊച്ചുകണാരന്റെ
നെഞ്ചകം നീറി.....
കൂരയില്‍ അച്ഛനുറങ്ങാതെ
കുരച്ചു കുരച്ചു കിടക്കുന്നു
ദൈവതം തുള്ളി കിട്ടുന്ന
ദക്ഷിണ കൊണ്ട് ,അറ്റങ്ങളെല്ലാം
കൂട്ടിമുട്ടിക്കണം....
ഭാവിയറിയുവാന്‍
കാത്തുനില്‍പോര്‍ക്കു
മുന്‍പില്‍, ഭൂതവും
ഭാവിയും വര്‍ത്തമാനങ്ങളും
കൊട്ടിയടഞ്ഞൊരു സാധു-
ജന്മത്തിന്റെ പയംകുറ്റിയാട്ടം.
മുഖത്തേപ്പും മെയ്യെഴുത്തും
കഴുകി കളഞ്ഞിടാമെങ്കിലും,
മായിക്കാനാവാത്ത തലയി-
ലെഴുത്ത് കൊഞ്ഞനം കുത്തുന്നു.
കുരുത്തോല ചെറുകാറ്റിലുല-
യുന്ന പോലെ,മനസ്സാകെ
കനലാഴിയില്‍ നൊന്തുപിടയുന്നു.
വയനാടന്‍ കുലവന്റെ
ഉള്ളിലിരിക്കുന്ന കൊച്ചു-
കണാരന്റെ ഉള്ളകം നീറി..
ആറിന്റെ ആഴത്തിലാരോടും
പറയാതെ,ആരുമറിയാതെ
ഒളിച്ചിരിക്കാന്‍ പോയോ-
രോപ്പോളിന്‍ വാത്സല്യ
സ്മൃതികള്‍ തികട്ടി വരുന്നു.
വേനല്‍ തിളയ്ക്കുന്നു,
വേദനകള്‍ പുകയുന്നു,
ഇനി പെരുംകളിയാട്ടകാലം,
കായ് പത്തു കയ്യില്‍
വരുന്നോരാകാലം....
വയനാടന്‍ കുലവന്‍
ആഞ്ഞുറഞ്ഞു തുള്ളി.
ഉള്ളിലിരിക്കുന്ന കൊച്ചുകണാരന്‍
ദൈവത്താറായി കിതച്ചു......

No comments:
Post a Comment