വേഴാമ്പല്‍
===========
ഇല്ലിനി കാത്തിരിക്കില്ലൊരു
മഴയ്ക്കായും,ഇല്ലിനി
കേണിരിക്കില്ലൊരിണയ്ക്കായും.
കാത്തിരിപ്പുകളില്‍ കരിഞ്ഞുപോയതെന്‍റെ കിനാവുകള്‍,
കേഴലുകളില്‍
കൊഴിഞ്ഞുപോയതെത്ര ദിനരാത്രങ്ങള്‍.
ഒരുമഴക്കാടും വെളുപ്പിച്ചിട്ടില്ലൊരു
ഗിരിനിരകളും നിരത്തിയിട്ടില്ല
എന്നിട്ടുമൊരു തൊണ്ടക്കുഴി
ജലം ചോദിക്കേ ,കടല്‍ക്കരവരെ
വന്നു നീ തിരികെപ്പോയെന്നു
ഈറനുടുത്ത ഇളംകാറ്റു പറഞ്ഞപ്പോള്‍
ഇടംനെഞ്ച് ചിതറിപ്പോയി....
കിതയ്ക്കുമ്പോളോരു കൈത്താങ്ങ്
കൊതിച്ചപ്പോള്‍,വിധിച്ചതോ
തീവ്രവിരഹവും..
അറിയാത്ത കുറ്റത്തിന്
വറ്റിച്ചതെന്റെ ദാഹജലം
കുടിയിറക്കപ്പെട്ടവന്റെ കുടിനീര്..
ഇല്ലിനി തപസ്സിരിക്കില്ലൊരു
മഴയ്ക്കായും ,
കരഞ്ഞിരിക്കില്ലൊരിണയ്ക്കായും.
കണ്ണീരിനു വിലയിടുന്നയീ കെട്ടകാലത്ത്
പഠിച്ചു ചില നല്ലപാഠങ്ങള്‍..
കേണുപറഞ്ഞാലും കേള്‍ക്കാത്ത
കാതുകളെ കാതങ്ങളകലെ നിറുത്തണം.
മടിശ്ശീലക്കനത്തിനു,
സ്നേഹമളന്നുതൂക്കുമ്പോള്‍,
മടിക്കാതെ മതിചൊല്ലിമടങ്ങേണം..
പെയ്യാത്ത മഴയത്ത്
തണുത്തങ്ങനെ നില്ക്കണം,
തഴുകാത്ത കൈകള്‍ക്ക്
പുറതിരിഞ്ഞുകിടക്കണം ,
കരഞ്ഞുകാത്തിരിക്കുവാന്‍ ഭീരുക്കളല്ല നാം!
കവിതകൊണ്ട് കരിങ്കല്ല്പിളര്ത്തിയവരാണ് നാം....!
DR:ANUP'S POETRY
===========
ഇല്ലിനി കാത്തിരിക്കില്ലൊരു
മഴയ്ക്കായും,ഇല്ലിനി
കേണിരിക്കില്ലൊരിണയ്ക്കായും.
കാത്തിരിപ്പുകളില്‍ കരിഞ്ഞുപോയതെന്‍റെ കിനാവുകള്‍,
കേഴലുകളില്‍
കൊഴിഞ്ഞുപോയതെത്ര ദിനരാത്രങ്ങള്‍.
ഒരുമഴക്കാടും വെളുപ്പിച്ചിട്ടില്ലൊരു
ഗിരിനിരകളും നിരത്തിയിട്ടില്ല
എന്നിട്ടുമൊരു തൊണ്ടക്കുഴി
ജലം ചോദിക്കേ ,കടല്‍ക്കരവരെ
വന്നു നീ തിരികെപ്പോയെന്നു
ഈറനുടുത്ത ഇളംകാറ്റു പറഞ്ഞപ്പോള്‍
ഇടംനെഞ്ച് ചിതറിപ്പോയി....
കിതയ്ക്കുമ്പോളോരു കൈത്താങ്ങ്
കൊതിച്ചപ്പോള്‍,വിധിച്ചതോ
തീവ്രവിരഹവും..
അറിയാത്ത കുറ്റത്തിന്
വറ്റിച്ചതെന്റെ ദാഹജലം
കുടിയിറക്കപ്പെട്ടവന്റെ കുടിനീര്..
ഇല്ലിനി തപസ്സിരിക്കില്ലൊരു
മഴയ്ക്കായും ,
കരഞ്ഞിരിക്കില്ലൊരിണയ്ക്കായും.
കണ്ണീരിനു വിലയിടുന്നയീ കെട്ടകാലത്ത്
പഠിച്ചു ചില നല്ലപാഠങ്ങള്‍..
കേണുപറഞ്ഞാലും കേള്‍ക്കാത്ത
കാതുകളെ കാതങ്ങളകലെ നിറുത്തണം.
മടിശ്ശീലക്കനത്തിനു,
സ്നേഹമളന്നുതൂക്കുമ്പോള്‍,
മടിക്കാതെ മതിചൊല്ലിമടങ്ങേണം..
പെയ്യാത്ത മഴയത്ത്
തണുത്തങ്ങനെ നില്ക്കണം,
തഴുകാത്ത കൈകള്‍ക്ക്
പുറതിരിഞ്ഞുകിടക്കണം ,
കരഞ്ഞുകാത്തിരിക്കുവാന്‍ ഭീരുക്കളല്ല നാം!
കവിതകൊണ്ട് കരിങ്കല്ല്പിളര്ത്തിയവരാണ് നാം....!
DR:ANUP'S POETRY
No comments:
Post a Comment