എരണംകെട്ടവള്‍
++++++++++++++++
++++++++++++++++
എന്നാലും എന്‍റെ പെണ്ണേ,
വല്ലാത്തൊരു ചെയ്തായിപോയിത്,
നീട്ടിവളര്‍ത്തിയ താടിയും മുടിയും
ഞാനിനിയെന്ത് ചെയ്യും ?
നാഴികയ്ക്കു നാല്പതുവട്ടം
പുതിയ കവിതയെകുറിച്ച്
ചോദിക്കുന്നവരോടിനിയെന്തു പറയും.
സന്ധ്യമയങ്ങും മുന്‍പേ
തിരിച്ചെത്തുമെന്ന് വാക്കുപറഞ്ഞിട്ട്
പോയതാണ്.ഇതിപ്പോ,മാസം മൂന്നായി.
ആവിയും അനക്കവും ഒന്നുമില്ല..
സാധാരണ പോകാറുള്ള ,
പുഴക്കരയിലും,പാടത്തും
പറമ്പത്തും,മലഞ്ചെരുവിലും
മഴകാടിലും,അച്ഛന്റെ ഖബറിലും
കൂട്ടുകാരിയുടെ വീട്ടിലും,
ആശുപത്രിത്തിണ്ണയിലും ,
അനാഥാലയത്തിലും,മരണ വീട്ടിലും,
തിക്കിലും തിരക്കിലും തെരുവിലും
എന്നുവേണ്ട കുടത്തില്‍ വരെ നോക്കി,ങേഹേ!
ഒരുമ്പെട്ടോളുടെ കുരുത്തകേടുകൊണ്ട്
കടലാസും പേനയും പോലും
കണ്ടാല്‍ മിണ്ടാതായി ..
കള്ളും കഞ്ചാവും അടിച്ചു നോക്കി,
മാനം-അല്ല ബോധം പോയതു മിച്ചം.
എന്നെ പറയിപ്പിക്കാന്‍
എരണംകെട്ടവളുടെ ഒരിറങ്ങിപോക്ക് .
ആവശ്യകാരന് ഔചിത്യമില്ലന്നല്ലേ.
കാത്തിരിക്കാം ..അല്ലപിന്നെ !വല്ലാത്തൊരു ചെയ്തായിപോയിത്,
നീട്ടിവളര്‍ത്തിയ താടിയും മുടിയും
ഞാനിനിയെന്ത് ചെയ്യും ?
നാഴികയ്ക്കു നാല്പതുവട്ടം
പുതിയ കവിതയെകുറിച്ച്
ചോദിക്കുന്നവരോടിനിയെന്തു പറയും.
സന്ധ്യമയങ്ങും മുന്‍പേ
തിരിച്ചെത്തുമെന്ന് വാക്കുപറഞ്ഞിട്ട്
പോയതാണ്.ഇതിപ്പോ,മാസം മൂന്നായി.
ആവിയും അനക്കവും ഒന്നുമില്ല..
സാധാരണ പോകാറുള്ള ,
പുഴക്കരയിലും,പാടത്തും
പറമ്പത്തും,മലഞ്ചെരുവിലും
മഴകാടിലും,അച്ഛന്റെ ഖബറിലും
കൂട്ടുകാരിയുടെ വീട്ടിലും,
ആശുപത്രിത്തിണ്ണയിലും ,
അനാഥാലയത്തിലും,മരണ വീട്ടിലും,
തിക്കിലും തിരക്കിലും തെരുവിലും
എന്നുവേണ്ട കുടത്തില്‍ വരെ നോക്കി,ങേഹേ!
ഒരുമ്പെട്ടോളുടെ കുരുത്തകേടുകൊണ്ട്
കടലാസും പേനയും പോലും
കണ്ടാല്‍ മിണ്ടാതായി ..
കള്ളും കഞ്ചാവും അടിച്ചു നോക്കി,
മാനം-അല്ല ബോധം പോയതു മിച്ചം.
എന്നെ പറയിപ്പിക്കാന്‍
എരണംകെട്ടവളുടെ ഒരിറങ്ങിപോക്ക് .
ആവശ്യകാരന് ഔചിത്യമില്ലന്നല്ലേ.
DR:ANUP'S POETRY
No comments:
Post a Comment