Saturday, November 26, 2016

മുക്കുറ്റി 5

മുക്കുറ്റി 5
+++++++++++
(൧)
ഊമ 
******
അന്യം നിന്ന ഭാഷയിലെ
അവസാന കണ്ണി
ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു ,
താന്‍ ഊമയല്ലന്ന്‍ .....
(൨)
ടൂര്‍പാക്കേജ്
******************
കര്‍ക്കിടമഴയും
തുലാമഴയും കാണാന്‍ ,
കേരളത്തിനു പുറത്തേക്ക് ,
ആകര്‍ഷകവും ആര്‍ഭാടകരവുമായ
വിനോദയാത്രാ പാക്കേജുകള്‍ ...
(൩)
ലാവ
*******
ഉരുകിയുരുകിയൊലിച്ചിട്ടും
വറ്റാത്തതെന്തെയുള്ളിലെ 
പൊള്ളുന്ന അഗ്നിദ്രാവകം
DR:ANUP'S POETRY

No comments: