മറുപാതി ഗന്ധങ്ങള്‍
*******************************
*******************************
കപിലവസ്ഥുവില്‍ നിന്നും,
ചെമ്പഴന്തിയില്‍ നിന്നുമുള്ള ,
ഓട്ടത്തിനിടയില്‍ ,
അവര്‍ ശ്രദ്ധിച്ചതേയില്ല,
അരയില്‍ തിരുകിവെച്ചിരുന്ന
തൂവാലകളെകുറിച്ച് .
ബോധിവൃക്ഷ ചുവടുകളില്‍,
മുണ്ട് കുടഞ്ഞുടുത്തപ്പോഴാണ്
അവ താഴെവീണത് ,
മണത്തു നോക്കുമ്പോള്‍
പരിചിത ഗന്ധങ്ങള്‍
നാസാരന്ധ്രങ്ങളിലേക്ക്
തുളഞ്ഞു കയറുന്നു ,
ഓര്‍മകളുടെ ചിറകടി ..
ചെവിതൂങ്ങിയ ചുരുണ്ടമുടികാരന്‍,
യശോധരയുടെ അന്തപുരത്തിലേക്ക്
ഒരുനിമിഷമൊന്ന്‍ ഒളിഞ്ഞുനോക്കി.
കഷണ്ടികയറിയ,വെള്ളപുതപ്പു
പുതച്ചയാള്‍,കുട്ടിയമ്മയുടെ
കുടിലിലേക്ക് ഒരുനൊടിയൊന്നോടിപോയി ..
കളയാത്ത തൂവാലകളാണ്
ധ്യാനത്തിന്‍റെ ആവശ്യകതയെ
കുറിച്ച് ബോധവാനാക്കുന്നത്..
ആത്മബോധത്തില്‍ ആമഗ്നനാക്കുന്നത്....DR:ANUP'S POETRY
ചെമ്പഴന്തിയില്‍ നിന്നുമുള്ള ,
ഓട്ടത്തിനിടയില്‍ ,
അവര്‍ ശ്രദ്ധിച്ചതേയില്ല,
അരയില്‍ തിരുകിവെച്ചിരുന്ന
തൂവാലകളെകുറിച്ച് .
ബോധിവൃക്ഷ ചുവടുകളില്‍,
മുണ്ട് കുടഞ്ഞുടുത്തപ്പോഴാണ്
അവ താഴെവീണത് ,
മണത്തു നോക്കുമ്പോള്‍
പരിചിത ഗന്ധങ്ങള്‍
നാസാരന്ധ്രങ്ങളിലേക്ക്
തുളഞ്ഞു കയറുന്നു ,
ഓര്‍മകളുടെ ചിറകടി ..
ചെവിതൂങ്ങിയ ചുരുണ്ടമുടികാരന്‍,
യശോധരയുടെ അന്തപുരത്തിലേക്ക്
ഒരുനിമിഷമൊന്ന്‍ ഒളിഞ്ഞുനോക്കി.
കഷണ്ടികയറിയ,വെള്ളപുതപ്പു
പുതച്ചയാള്‍,കുട്ടിയമ്മയുടെ
കുടിലിലേക്ക് ഒരുനൊടിയൊന്നോടിപോയി ..
കളയാത്ത തൂവാലകളാണ്
ധ്യാനത്തിന്‍റെ ആവശ്യകതയെ
കുറിച്ച് ബോധവാനാക്കുന്നത്..
No comments:
Post a Comment