നീയാകാന്‍
========
ഞാനൊരു പൂവാണ്
നീ മരവും
ഞാന്‍ തിരിയാണ്
നീ തീനാളവും
ഞാന്‍ പുഴയാണ്
നീ കടലും
ഞാന്‍ മണ്ണാണ്
നീ ഭൂമിയും
ഞാന്‍ അണുവാണ്
നീ പ്രപഞ്ചവും
ഞാനൊരു മഴതുള്ളിയാണ്
നീയൊരു മഴകാലവും
പൂത്തു ,ജ്വലിച്ചു ,ഒഴുകി
അലിഞ്ഞു ,അറിഞ്ഞു ,നിറഞ്ഞു
ഞാന്‍ നിന്നിലെത്താം
" നീ"യാകാന്‍
(നീ - നിരീശ്വരവാദിക്കു കാഴ്ച്ചയുടെ
പ്രാപഞ്ചിക നിയമമാണ്
- ഈശ്വരവിശ്വാസിക്ക് കാഴ്ച്ചയ്ക്കപ്പു
റമുള്ള തണലാണ് )
No comments:
Post a Comment