മൂങ്ങയും .... ആമയും
----------------------------
മൂങ്ങ എന്റെ
ഗുരുവായിരുന്നപ്പോള്‍ ,
വെളിച്ച്ചമെന്നെ
അന്ധനും
ബധിരനും
മൂകനുമാക്കി .
ഇരുട്ടെന്നെ
ഊര്ജസ്വലനും
ഉണര്ന്നവനുമാക്കി .
കൂമ്മന്‍ മാറി
കൂര്‍മ്മന്‍ ഗുരുവായപ്പോള്‍
കട്ടപിടിച്ച
കാമത്തിന്റെ
ഇരുട്ട് മാറി
അറിവിന്റെ
തെളിച്ചം
വെളിച്ചമായ്തീര്‍ന്നു.
കാഴ്ച്ചയെ
കേള്‍വിയെ
സ്വാദിനെ
ഗന്ധത്തെ
സ്പര്‍ശത്തെ
എല്ലാം പുറം-
തോടിനുള്ളിലേക്കൊതുക്കി.
പതുക്കെ സ്ഥിരതയോടെ
അശ്രദ്ധയുടെ വേഗത്തെ
തോല്പ്പിക്കാമെന്നും
കരയിലും കടലിലും
ചെകുത്തന്റെയിടയിലും
അനായാസമായി
നീന്തമെന്നും പഠിച്ചു
സ്വാദ്ധ്യായത്തിനായി ..
പഠിച്ച അറിവില്‍ നിന്ന്
അറിഞ്ഞ അറിവിനായി
ഇനിയൊരു ഉള്‍വലിയല്‍
ഭ്രമങ്ങളുടെ ഭ്രാന്തില്‍ നിന്നും
സംയമനത്തിന്റെ ... പ്രശാന്തിയിലേക്ക്
No comments:
Post a Comment