തലതിരിഞ്ഞ മരം
================
================
തല തിരിഞ്ഞ മരമൊരു
തലതിരിഞ്ഞ ചിന്തയല്ല,
മരം തിരഞ്ഞ തലയുടെ
മനം തകര്‍ന്ന പേച്ചാണ്..
തലതിരിഞ്ഞ ചിന്തയല്ല,
മരം തിരഞ്ഞ തലയുടെ
മനം തകര്‍ന്ന പേച്ചാണ്..
വരുമ്മെന്നു ചൊല്ലി
മഴമേഘമായി ഉയര്‍ന്ന
പറന്നകന്നു പോയ
ജലകണികകളെ, വിണ്ണിലേക്കു
തിരഞ്ഞുപോയ വേരുകള്‍.
മഴമേഘമായി ഉയര്‍ന്ന
പറന്നകന്നു പോയ
ജലകണികകളെ, വിണ്ണിലേക്കു
തിരഞ്ഞുപോയ വേരുകള്‍.
പൊള്ളുന്ന വെയിലത്ത്
മണ്ണിന്റെ ഇടനെഞ്ചില്‍,
തണല്‍പോലെ, തല
ചായ്ക്കാനൊരിടം തേടി,
താഴ്നിറങ്ങിയ ഇലകൊമ്പുകള്‍.
മണ്ണിന്റെ ഇടനെഞ്ചില്‍,
തണല്‍പോലെ, തല
ചായ്ക്കാനൊരിടം തേടി,
താഴ്നിറങ്ങിയ ഇലകൊമ്പുകള്‍.
തലതിരിഞ്ഞ മരത്തിന്റെ
മരണപത്രത്തിലൊരു വരി,
"പിറക്കാന്‍ പോകുന്ന കുഞ്ഞേ,
പൊറുക്കുക,ഒരുതുള്ളി തെളിവെള്ളം
കരുതിവെയ്ക്കാത്ത തലമുറയുടെ
കാഴ്ചയില്‍ നിന്നൊളിപ്പിച്ച
ഒരുകടുമണി വിത്ത്,
നിനക്കായി ഞാനീ മണ്ണിനടിയില്‍
കാത്തുവെച്ചീടാം............
ഓരോ വിത്തു,മോരോ പ്രപഞ്ചമാണുണ്ണീ ....
മരണപത്രത്തിലൊരു വരി,
"പിറക്കാന്‍ പോകുന്ന കുഞ്ഞേ,
പൊറുക്കുക,ഒരുതുള്ളി തെളിവെള്ളം
കരുതിവെയ്ക്കാത്ത തലമുറയുടെ
കാഴ്ചയില്‍ നിന്നൊളിപ്പിച്ച
ഒരുകടുമണി വിത്ത്,
നിനക്കായി ഞാനീ മണ്ണിനടിയില്‍
കാത്തുവെച്ചീടാം............
ഓരോ വിത്തു,മോരോ പ്രപഞ്ചമാണുണ്ണീ ....
No comments:
Post a Comment