വെറുതെ
=========
=========
നിഴലും നിശബ്ദതയും നിലാവും,
പിന്നെയെന്‍ നെഞ്ചകത്തടയിരി-
ക്കുന്നൊരു കുഞ്ഞു കവിതയും...
കടലനക്കങ്ങള്‍ ഉള്ളിലാരും
കാണാതെ കാത്തുവെച്ചൊഴു-
കുന്ന പുഴയുടെ പുളിനത്തില്‍.
പുലരുവോളം,പുതുദിനം
പിറക്കുവോളം...വെറുതേ.
വിവസ്ത്രമാക്കപ്പെട്ട വിസ്മൃതികള്‍.
കലഹിച്ചു പോയ കൂട്ടുകാര്‍,
കര്‍ക്കിടകത്തിലെ തോരാ
നോവായി മഴയച്ഛന്‍........,
കരളെന്നു വിളിച്ചിട്ട് കനിവു
കാട്ടാതെ, തിരികെ നടന്നവള്‍,
തൊടിയിലെ തുമ്പയുടെ തൂവെള്ള
പുലര്‍ച്ചിരി, സമയം വാക്കാലളന്നു
വീര്‍പ്പുമുട്ടിക്കുന്ന തിരക്കുകള്‍ .
കൊട്ടിക്കയറുന്ന പാണ്ടിതാള-
ത്തിന്‍ ഹൃദ്യമാം വന്യത.....
കളിമറന്ന കളിക്കാര്‍ ഉപേക്ഷിച്ച
കാല്‍പന്ത്,മൂര്‍ച്ചയുള്ള മൗനങ്ങള്‍,
പായല്‍ മൂടിയ പറമ്പിലെ കുളം,
ഹൃദയമുറികളിലടരാത്ത ഏടുകളി-
ലൊളിമങ്ങിടാത്ത പലവര്‍ണ്ണചിത്രങ്ങള്‍.
എരിയുന്ന മാനസചിതയില്‍
ഭ്രമങ്ങളെല്ലാം കത്തിയമരുമ്പോള്‍,
ഒരുകടുമണി കനത്തില്‍,അതികഠിന
സാന്ദ്രതയില്‍ ചുറ്റിപിണത്തിരിക്കുന്ന
അഹന്തയ്ക്കുമേല്‍, ചടുല നടനമാടി
വിഷങ്ങളെല്ലാം വിരേചിപ്പിച്ചു
നിര്‍മലമാക്കുകെന്‍ മരപ്രഭൂ...!
പിന്നെയെന്‍ നെഞ്ചകത്തടയിരി-
ക്കുന്നൊരു കുഞ്ഞു കവിതയും...
കടലനക്കങ്ങള്‍ ഉള്ളിലാരും
കാണാതെ കാത്തുവെച്ചൊഴു-
കുന്ന പുഴയുടെ പുളിനത്തില്‍.
പുലരുവോളം,പുതുദിനം
പിറക്കുവോളം...വെറുതേ.
വിവസ്ത്രമാക്കപ്പെട്ട വിസ്മൃതികള്‍.
കലഹിച്ചു പോയ കൂട്ടുകാര്‍,
കര്‍ക്കിടകത്തിലെ തോരാ
നോവായി മഴയച്ഛന്‍........,
കരളെന്നു വിളിച്ചിട്ട് കനിവു
കാട്ടാതെ, തിരികെ നടന്നവള്‍,
തൊടിയിലെ തുമ്പയുടെ തൂവെള്ള
പുലര്‍ച്ചിരി, സമയം വാക്കാലളന്നു
വീര്‍പ്പുമുട്ടിക്കുന്ന തിരക്കുകള്‍ .
കൊട്ടിക്കയറുന്ന പാണ്ടിതാള-
ത്തിന്‍ ഹൃദ്യമാം വന്യത.....
കളിമറന്ന കളിക്കാര്‍ ഉപേക്ഷിച്ച
കാല്‍പന്ത്,മൂര്‍ച്ചയുള്ള മൗനങ്ങള്‍,
പായല്‍ മൂടിയ പറമ്പിലെ കുളം,
ഹൃദയമുറികളിലടരാത്ത ഏടുകളി-
ലൊളിമങ്ങിടാത്ത പലവര്‍ണ്ണചിത്രങ്ങള്‍.
എരിയുന്ന മാനസചിതയില്‍
ഭ്രമങ്ങളെല്ലാം കത്തിയമരുമ്പോള്‍,
ഒരുകടുമണി കനത്തില്‍,അതികഠിന
സാന്ദ്രതയില്‍ ചുറ്റിപിണത്തിരിക്കുന്ന
അഹന്തയ്ക്കുമേല്‍, ചടുല നടനമാടി
വിഷങ്ങളെല്ലാം വിരേചിപ്പിച്ചു
നിര്‍മലമാക്കുകെന്‍ മരപ്രഭൂ...!
നിഴലും നിശബ്ദതയും നിലാവും,
പിന്നെ, വാക്കും മനസ്സും
ഇണചേര്‍ന്നു ഇതള്‍വിരിയിച്ചൊരു
കുഞ്ഞു കവിതയെന്‍ നെഞ്ചകത്തും
പിന്നെ, വാക്കും മനസ്സും
ഇണചേര്‍ന്നു ഇതള്‍വിരിയിച്ചൊരു
കുഞ്ഞു കവിതയെന്‍ നെഞ്ചകത്തും
No comments:
Post a Comment