Wednesday, October 26, 2016

കൂട്ടുകറി

കൂട്ടുകറി
_________
അസ്ഥിവാരം തോണ്ടിയെടുത്ത
മൂന്നു കല്ലുകള്‍ ,
പ്രൊമെത്ത്യൂസിന്‍റെ കരള്‍
വിലയുള്ള തീയ്,
ഭഗീരഥന്‍റെ ജലം,
ചുവന്നപട്ടുകൊണ്ട് വാമൂടിയ,
ചാരം നിറഞ്ഞ,
കളഞ്ഞു കിട്ടിയൊരു കുടം.
കൊത്തിനുറുക്കിയ നമ്മള്‍.
(ഞാനും നിങ്ങളും)
ബാക്കിയെല്ലാം അനാവശ്യത്തിന്.
തിളച്ചു പൊന്തുന്ന വേവുമണം.
ദഹിക്കാത്ത ആശയങ്ങള്‍ക്കും,
ദാഹിപ്പിക്കുന്ന ആശകള്‍ക്കുമൊപ്പം,
ആമാശയത്തില്‍ അവശേഷിക്കും.
മെനുകാര്‍ഡിലെ അവസാന വിഭവമാണ്.
'കറിക്കൊരു പേര്',
കഴിക്കുന്നവര്‍ കണ്ടെത്തും.
'കറിയുടെ സ്വാദ്',
കവിയുടെ പേനത്തുമ്പിലല്ല...
DR:ANUP'S POETRY

No comments: