തോന്നിവാസം
+++++++++++++
എത്രയോ ചിന്തകളും
വരികളും ,കാലില്‍
വീണു പറഞ്ഞിട്ടുണ്ട്
കുത്തിക്കുറിച്ച് അവരെ
കവിതയാക്കരുതെന്ന്...
നല്ല കുടുംബത്തില്‍
പിറന്നതാണെന്നും, വേറെ
നല്ല ബന്ധങ്ങള്‍ കിട്ടുമ്മെന്നും.
അടങ്ങിയൊതുങ്ങി കഴിയണമെന്നും ,
കീര്‍ത്തിമുദ്രകളുടെ
അലങ്കാരങ്ങള്‍ അണിയണമെന്നും.
ങ്ങേഹേ ! വിട്ടില്ല ...ഒന്നിനേം
കണ്ണീരുപ്പുവറ്റിച്ചെടുത്ത് ,
ഇല്ലായ്മ കഞ്ഞിയില്‍
കലക്കി, പൊളിഞ്ഞ
പ്രണയങ്ങളുടെ പ്ലാവില
കുത്തി കുടിപ്പിച്ചു ..
കാടുകയറിയ കൂരയില്‍
പാര്‍പ്പിച്ചു ,മുടിഞ്ഞ
കഥകളുടെ മുഷിഞ്ഞ
മുണ്ട് ഉടുപ്പിച്ചു ,
പകിട കളികളില്‍
പണയം വെച്ച് ,മദ്യശാലകളില്‍
തുണിയുരിച്ചു ..
പലര്‍ക്കൊപ്പം പറഞ്ഞുവിട്ടു ,
നാല്‍ക്കവലകളില്‍ ഉറക്കെ
ചൊല്ലി അപമാനിച്ചു .
ഉള്ളുനീറുന്ന ആത്മനൊമ്പരങ്ങള്‍-
ക്കൊപ്പം കുലുക്കി തുപ്പി നാറ്റിച്ചു.
സ്വത്വസങ്കര്‍ഷങ്ങളുടെ
ചക്കിലിട്ട് പീഡിപ്പിച്ചു .
വൃത്തവും വൃത്തിയും
നോക്കിയതേയില്ല ...
തോന്നിവാസിയുടെ കവിത
അഭിസാരികയുടെ വീട്ടിലെ
തത്തയെ പോലെയാണ് ,
ഭിക്ഷാപാത്രത്തിലിട്ട നാണയതുട്ടു പോലെയാണ് ...!
DR:ANUP'S POETRY
+++++++++++++
എത്രയോ ചിന്തകളും
വരികളും ,കാലില്‍
വീണു പറഞ്ഞിട്ടുണ്ട്
കുത്തിക്കുറിച്ച് അവരെ
കവിതയാക്കരുതെന്ന്...
നല്ല കുടുംബത്തില്‍
പിറന്നതാണെന്നും, വേറെ
നല്ല ബന്ധങ്ങള്‍ കിട്ടുമ്മെന്നും.
അടങ്ങിയൊതുങ്ങി കഴിയണമെന്നും ,
കീര്‍ത്തിമുദ്രകളുടെ
അലങ്കാരങ്ങള്‍ അണിയണമെന്നും.
ങ്ങേഹേ ! വിട്ടില്ല ...ഒന്നിനേം
കണ്ണീരുപ്പുവറ്റിച്ചെടുത്ത് ,
ഇല്ലായ്മ കഞ്ഞിയില്‍
കലക്കി, പൊളിഞ്ഞ
പ്രണയങ്ങളുടെ പ്ലാവില
കുത്തി കുടിപ്പിച്ചു ..
കാടുകയറിയ കൂരയില്‍
പാര്‍പ്പിച്ചു ,മുടിഞ്ഞ
കഥകളുടെ മുഷിഞ്ഞ
മുണ്ട് ഉടുപ്പിച്ചു ,
പകിട കളികളില്‍
പണയം വെച്ച് ,മദ്യശാലകളില്‍
തുണിയുരിച്ചു ..
പലര്‍ക്കൊപ്പം പറഞ്ഞുവിട്ടു ,
നാല്‍ക്കവലകളില്‍ ഉറക്കെ
ചൊല്ലി അപമാനിച്ചു .
ഉള്ളുനീറുന്ന ആത്മനൊമ്പരങ്ങള്‍-
ക്കൊപ്പം കുലുക്കി തുപ്പി നാറ്റിച്ചു.
സ്വത്വസങ്കര്‍ഷങ്ങളുടെ
ചക്കിലിട്ട് പീഡിപ്പിച്ചു .
വൃത്തവും വൃത്തിയും
നോക്കിയതേയില്ല ...
തോന്നിവാസിയുടെ കവിത
അഭിസാരികയുടെ വീട്ടിലെ
തത്തയെ പോലെയാണ് ,
ഭിക്ഷാപാത്രത്തിലിട്ട നാണയതുട്ടു പോലെയാണ് ...!
DR:ANUP'S POETRY
No comments:
Post a Comment