നിനവുകള്‍
*************
പാടത്തും വരമ്പത്തും
പരല്‍ മീന്‍ തുടിക്കുന്ന
പകല്‍ കിനാവുകളിലും,
പതിരില്ലാത്ത
പഴമോഴികളിലും,
പഴമയിലെ പരിശുദ്ധ
പ്രണയ പകര്ച്ചകളിലും
നിറഞ്ഞാടിയ പെണ്ണെ
നിന്റെ പേരോ
'നിനവുകളെന്ന് '
പൊടിമീശവന്നെന്റെ
ചുണ്ടുകളിലൊരു മുറി-
ബീഡി വെച്ചതും,
ഒരു കവിള്‍ കള്ളിന്റെ
അനുഭൂതിയിലൊരുപിടി
കവിതകള്‍ ചൊന്നതും ,
എണ്ണി തീരാത്ത
മുങ്ങാംകുഴികളിട്ടെന്നെ
നീ തോല്പ്പിച്ചതും ..
ഒരു കുമ്പിള്‍നിറയെ
നോവും,മറുകയ്യില്‍
ചിരിയുമായി കണ്ണിറുക്കുന്ന
പെണ്ണേ നിന്റെ പേരോ
'നിനവുകളെന്ന് '
*************
പാടത്തും വരമ്പത്തും
പരല്‍ മീന്‍ തുടിക്കുന്ന
പകല്‍ കിനാവുകളിലും,
പതിരില്ലാത്ത
പഴമോഴികളിലും,
പഴമയിലെ പരിശുദ്ധ
പ്രണയ പകര്ച്ചകളിലും
നിറഞ്ഞാടിയ പെണ്ണെ
നിന്റെ പേരോ
'നിനവുകളെന്ന് '
പൊടിമീശവന്നെന്റെ
ചുണ്ടുകളിലൊരു മുറി-
ബീഡി വെച്ചതും,
ഒരു കവിള്‍ കള്ളിന്റെ
അനുഭൂതിയിലൊരുപിടി
കവിതകള്‍ ചൊന്നതും ,
എണ്ണി തീരാത്ത
മുങ്ങാംകുഴികളിട്ടെന്നെ
നീ തോല്പ്പിച്ചതും ..
ഒരു കുമ്പിള്‍നിറയെ
നോവും,മറുകയ്യില്‍
ചിരിയുമായി കണ്ണിറുക്കുന്ന
പെണ്ണേ നിന്റെ പേരോ
'നിനവുകളെന്ന് '
No comments:
Post a Comment