വഴി
*****
കുഞ്ഞേ,വെറും വഴിപോക്കനാകാതെ
നീയൊരു വഴിയായി മാറണം ,
പെരുവഴിയിലാകാതെ
പൊരുള്‍ വഴിയായീടണം ,
നീയാം വഴിതന്നെ ല്ക്ഷ്യവുമാകണം
വഴിയരികിലെ തണല്‍മരമായി
നീ തന്നെ നില്ക്കണം,
പൂങ്കാറ്റായി പരിമളമായി
നീ തന്നെ വീശണം,
വിശന്നോട്ടിയ വയറില്‍
പാഥേയമായി നീതന്നെ നിറയണം ,
പേമാരി വന്നാല്‍ മഴ-
ക്കുടയായി നീതന്നെ മാറണം,
ലക്ഷ്യത്തിലെത്തുമ്പോള്‍
വഴി പിന്നില്‍ മായണം
നീ നിന്നെ അറിയുമ്പോള്‍
നീയതിലുണരണം ,
പുറകിലായി വരുന്നോര്‍
പുതിയോരോ വഴികളായി തീരട്ടെ
*****
കുഞ്ഞേ,വെറും വഴിപോക്കനാകാതെ
നീയൊരു വഴിയായി മാറണം ,
പെരുവഴിയിലാകാതെ
പൊരുള്‍ വഴിയായീടണം ,
നീയാം വഴിതന്നെ ല്ക്ഷ്യവുമാകണം
വഴിയരികിലെ തണല്‍മരമായി
നീ തന്നെ നില്ക്കണം,
പൂങ്കാറ്റായി പരിമളമായി
നീ തന്നെ വീശണം,
വിശന്നോട്ടിയ വയറില്‍
പാഥേയമായി നീതന്നെ നിറയണം ,
പേമാരി വന്നാല്‍ മഴ-
ക്കുടയായി നീതന്നെ മാറണം,
ലക്ഷ്യത്തിലെത്തുമ്പോള്‍
വഴി പിന്നില്‍ മായണം
നീ നിന്നെ അറിയുമ്പോള്‍
നീയതിലുണരണം ,
പുറകിലായി വരുന്നോര്‍
പുതിയോരോ വഴികളായി തീരട്ടെ
No comments:
Post a Comment