വാനപ്രസ്ഥം
===========
ഒടുവിലെത്തിയാ സാന്ധ്യ വേള
എല്ലാം കുടഞ്ഞെറിഞ്ഞുണ്മ -
യെ പുല്കുവാനൊരു ശാന്തിവേള
യാത്രാമൊഴികളില്ലടവിയിലിനി
മനനമന്ത്രങ്ങള്‍തന്‍ മധുരഗായത്രികള്‍
ജനിരഹസ്യങ്ങള്‍തന്‍ ആഴമേറും
നിബിഡതകളിലെന്നശ്വമേധ-
മിതായിവിടെ തുടങ്ങുന്നു ..
മരവുരിയിലൊളിപ്പിക്കുന്നതെന്‍
കാമമല്ല-അരതിയുടെയുണ
-രാത്ത അടയാളമാണ്..
ഉടയാത്തയുലയാത്ത
വപുസ്സിലിനി പൊടിയുന്ന
തലിയുന്ന മേദസ്സിനുപ്പാണ്
പാദങ്ങളെയിനി കൂര്‍ത്ത
പാഷാണങ്ങളലിവാര്‍ന്ന
ചുംബനങ്ങളാലുണര്‍ത്തും
അലസമുടി കോതാതെ
യരികിലെത്തുന്ന മഴയിനി
അലങ്കാരങ്ങളില്ലാത്ത
യെന്നെയാകെ പൊതിയും
രസമുകുളങ്ങളില്ലെഹരിയായി
കിനിഞ്ഞിറങ്ങുന്ന രുചികൂട്ടുകള്‍
പടിയിറങ്ങിപകരമിനി തേനൂറും
കാട്ടുപഴമൂലാദികളുടെ പശിയുദ്ധം
തലതല്ലിപൊളിക്കുന്ന ശബ്ദ
കസര്ത്തുകള്ക്കിനി കിളികൊ-
ഞ്ചലുകള്‍തന്‍ പകരശബ്ദങ്ങള്‍
ആയുസ്സിനമൃതവേദമൊതും
വേരുകളി-ലിലകളിതഴുകി -
യൊഴുകും തെളിനീരുറവക
ളെന്‍ ദാഹശാന്തികളാവും
ഹൃദയതാളങ്ങളിലിനി കോപപെരു-
മഴകള്‍തന്‍ ചടുലതാളങ്ങലില്ല
കൈയ്യില്‍ കനമുള്ളതൊന്നുമില്ലു
ള്ളതൊരൂന്നുവടി മാത്രം
മെയ്യിലുംമാനസമാറാപ്പിലുമവ
ശേഷിപ്പതൊരു ജപമാലമാത്രം
കൂടെയിനി കൂട്ടായിതാലി
ചാര്‍ത്തിയ കാമിനിയൊരു
സഹയാത്രികയായി മാത്രം
No comments:
Post a Comment